ഫാറ്റി ലിവർ ‌രോ​ഗം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ

By Web Team  |  First Published Jul 27, 2023, 9:06 AM IST

അനാരോഗ്യകരമായ കൊഴുപ്പുകൾ, മധുര പാനീയങ്ങളുടെ ഉപയോ​ഗം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉയർന്ന ഉപഭോഗം, ഫാറ്റി ലിവറിന്റെ വർദ്ധിച്ചുവരുന്ന സംഭവങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 
 


കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു രോ​ഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഈ രോ​ഗം ഉണ്ടാകുന്നത്. ഇത് കരളിൻറെ വീക്കത്തിനും കരൾ കോശങ്ങളുടെ നാശത്തിനും കാരണമാകും.

ഫാറ്റി ലിവറിനെ ഹെപ്പാറ്റിക് സ്റ്റീറ്റോസിസും എന്നറിയപ്പെടുന്നു. ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഫാറ്റി ലിവറിന്റെ പൊതുവായ കാരണങ്ങൾ മനസ്സിലാക്കുന്നത് പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.

Latest Videos

' അമിതവണ്ണം കരൾ ഫാറ്റി ലിവറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഒരു വ്യക്തി അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളപ്പോൾ, അവരുടെ ശരീരത്തിലെ കൊഴുപ്പ് ശേഖരം വർദ്ധിക്കുകയും അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഈ അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന അവസ്ഥയിലേക്ക് നയിക്കും...' - ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റൽസിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റ് ആൻഡ് തെറപ്പ്യൂട്ടിക് എൻഡോസ്കോപ്പിസ്റ്റ് കൺസൾട്ടന്റ് ഡോ. ഡി രാഹുൽ പറയുന്നു.

അനാരോഗ്യകരമായ കൊഴുപ്പുകൾ, മധുര പാനീയങ്ങളുടെ ഉപയോ​ഗം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉയർന്ന ഉപഭോഗം, ഫാറ്റി ലിവറിന്റെ വർദ്ധിച്ചുവരുന്ന സംഭവങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

'രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനോട് ശരീരകോശങ്ങൾ പ്രതികരിക്കുന്നത് കുറയുന്ന അവസ്ഥയാണ് ഇൻസുലിൻ പ്രതിരോധം. ഇത് പലപ്പോഴും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസത്തിലേക്ക് നയിച്ചേക്കാം. ഇൻസുലിൻ പ്രതിരോധവും പ്രമേഹവും ഫാറ്റി ലിവറിന് കാരണമാകും. കാരണം ഇൻസുലിൻ കൊഴുപ്പ് രാസവിനിമയത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ ഇൻസുലിൻ പ്രവർത്തനം തകരാറിലാകുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും... ' - ഡോ. രാഹുൽ പറയുന്നു.

മദ്യപാനം ഫാറ്റി ലിവറിന് ഒരു നല്ല കാരണമാണ്. മദ്യം കഴിക്കുന്നത് ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (AFLD) ലേക്ക് നയിക്കും. ഇത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, അസാധാരണമായ ലിപിഡ് പ്രൊഫൈലുകൾ എന്നിവ ഉൾപ്പെടുന്ന അവസ്ഥകളുടെ ഒരു കൂട്ടമാണ് മെറ്റബോളിക് സിൻഡ്രോം. 

വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ, ചില മരുന്നുകൾ, വൈറൽ ഹെപ്പറ്റൈറ്റിസ്, ജനിതക പ്രവണത എന്നിവ ഫാറ്റി ലിവറിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. കൂടാതെ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള ചില മെഡിക്കൽ അവസ്ഥകളും ഫാറ്റി ലിവറിന്റെ സാധ്യത വർദ്ധിപ്പിക്കും.

കരൾ സംബന്ധമായ സങ്കീർണതകൾ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ അത്യന്താപേക്ഷിതമാണ്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സ്വീകരിക്കുക, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, അമിതമായ മദ്യപാനം ഒഴിവാക്കുക എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങൾ ഫാറ്റി ലിവർ പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളാണ്. ‍

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

 

click me!