കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ 'വഴി തെറ്റുന്നതിന്' പിന്നിലെ വലിയൊരു കാരണം

By Web Team  |  First Published Jun 25, 2023, 7:23 PM IST

വളര്‍ന്നുവരുമ്പോള്‍ കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍, ലഹരി ഉപയോഗം എന്നിവ കാണുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കുറ്റപ്പെടുത്തുകയോ അടിക്കുകയോ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഈയൊരു അവസ്ഥയിലേക്ക് അവര്‍ എത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് മിക്ക മാതാപിതാക്കളും തിരിച്ചറിയാറില്ല എന്നതാണ് സത്യം. 


കുട്ടികളെ വളര്‍ത്തുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അല്‍പം ഉത്തരവാദിത്തം അടങ്ങിയ ജോലി തന്നെയാണിത്. പ്രത്യേകിച്ച് കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുന്ന ഘട്ടങ്ങളിലാണ് മാതാപിതാക്കള്‍ ഏറെ പ്രയാസപ്പെടുക.  ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വലിയ ഇളക്കങ്ങളുണ്ടാക്കുന്ന ഘട്ടമാണിത്. പൊതുവെ ദേഷ്യം, ആശയക്കുഴപ്പങ്ങള്‍, നിഷേധാത്മകമായ സ്വഭാവം എല്ലാം ഈ ഘട്ടത്തില്‍ കുട്ടികളില്‍ കാണാം. 

ഇതിന് പുറമെ മാതാപിതാക്കളുടെയോ മറ്റ് മുതിര്‍ന്നവരുടെയോ ഭാഗത്ത് നിന്ന് കൃത്യമായ മാര്‍ഗനിര്‍ദേശം കൂടിയില്ലെങ്കില്‍ ഭാവിയില്‍ തങ്ങളുടെ വ്യക്തിത്വം തന്നെ ബാധിക്കപ്പെടുന്ന നിലയിലേക്ക് കുട്ടികളുടെ മാനസികാവസ്ഥ മാറിമറിയുന്ന സമയം. 

Latest Videos

വളര്‍ന്നുവരുമ്പോള്‍ കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍, ലഹരി ഉപയോഗം എന്നിവ കാണുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കുറ്റപ്പെടുത്തുകയോ അടിക്കുകയോ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഈയൊരു അവസ്ഥയിലേക്ക് അവര്‍ എത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് മിക്ക മാതാപിതാക്കളും തിരിച്ചറിയാറില്ല എന്നതാണ് സത്യം. 

എന്താണ് കുട്ടികളെ ഏറെ ബാധിക്കുന്നത്?

അധിക കേസുകളിലും ബാല്യകാലത്തിലെ വിവിധ ട്രോമകളാണ് കുട്ടികളെ ഇത്തരത്തിലേക്ക് മാറ്റുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'ചൈല്‍ഡ്ഹുഡ് ട്രോമ' എന്നത് ഇന്നും ധാരാളം പേര്‍ക്ക് അറിവില്ലാത്ത ഏരിയ ആണ്. 

കുട്ടികള്‍ മാനസികമായോ, ശാരീരികമായോ, ലൈംഗികപരമായോ പീഡിപ്പിക്കപ്പെടുകയോ, മോശം അനുഭവങ്ങളിലൂടെ കടന്നുപോകുകയോ ചെയ്യുന്നതിന്‍റെ ഭാഗമായി അവരില്‍ ബാക്കിനില്‍ക്കുന്ന മാനസികാഘാതമാണ് 'ചൈല്‍ഡ്ഹുഡ് ട്രോമ'യെന്ന് പറയാം. ധാരാളം പേരില്‍ 'ചൈല്‍ഡ്ഹുഡ് ട്രോമ'  വളരെ മുതിര്‍ന്നുകഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇത് അപൂര്‍വമേയല്ലെന്നും മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇത്തരം അനുഭവങ്ങള്‍ ബാക്കിവയ്ക്കുന്ന വേദനയും പിരിമുറുക്കവും സ്ട്രെസുമെല്ലാം മാതാപിതാക്കളെ എതിര്‍ക്കുന്നതിലേക്കും, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതിലേക്കും, കുടുംബത്തിലും നാട്ടിലുമെല്ലാം പല തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും, ലഹരി ഉപയോഗത്തിലേക്കുമെല്ലാം കുട്ടികളെ നയിക്കുന്നു. അതായത് യൗവനത്തിലേക്ക് കടക്കുന്നതോടെ ഈ മാറ്റങ്ങളെല്ലാം അവരില്‍ കാണുന്നു. 

ലക്ഷണങ്ങള്‍...

കുട്ടികളില്‍ ഇത്തരത്തില്‍ ട്രോമകള്‍ വലിയ പ്രശ്നം ബാക്കിവച്ചിട്ടുണ്ട് എങ്കില്‍ ചില ലക്ഷണങ്ങളിലൂടെ നമുക്കത് മനസിലാക്കാൻ സാധിക്കും. 

ഒന്നാമതായി ആരെയും വിശ്വാസമില്ലാത്ത മാനസികാവസ്ഥ, അരക്ഷിതാവസ്ഥ, വിവിധ വികാരങ്ങളെ നിയന്ത്രിച്ച് പെരുമാറാൻ കഴിയാത്ത അവസ്ഥയെല്ലാം ഇങ്ങനെ കാണാവുന്ന പ്രശ്നങ്ങളാണ്. ഇതിന് പുറമെ സ്ട്രെസ് വരുമ്പോള്‍ ശ്വാസതടസം നേരിടുക, മരവിച്ചത് പോലെ ആവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാം. 

'ചൈല്‍ഡ്ഹുഡ് ട്രോമ'യുള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, വയറിന്‍റെ ആരോഗ്യത്തില്‍ പ്രശ്നം, വാതരോഗം എന്നിങ്ങനെ ചില രോഗസാധ്യതകളും കൂടുതലാണ്. 

ചികിത്സ...

'ചൈല്‍ഡ്ഹുഡ് ട്രോമ' തിരിച്ചറിഞ്ഞാല്‍, അത് വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നതായി തോന്നിയാല്‍ തീര്‍ച്ചയായും കൗണ്‍സിലിംഗിന് വിധേയരാകണം. കാര്യങ്ങളെ ഇഴപിരിച്ച് മനസിലാക്കി, പക്വതയോടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്നതിന് തുടര്‍ന്നെങ്കിലും മാതാപിതാക്കള്‍ക്ക് കൂടെ നില്‍ക്കാം. 

Also Read:- 'തൊപ്പി'യെ പോലൊരു വ്യക്തിയെ ആരാധിക്കുന്നവര്‍ അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!