ഇന്നലെയായിരുന്നു താരം ശസ്ത്രക്രിയയ്ക്കക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ താരം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. താന്‍ ക്യാന്‍സര്‍ മുക്തയായെന്ന് താരം കുറിച്ചു.
നിരവധി ആരാധകരുള്ള നടിയാണ് ഛവി മിത്തൽ (Chhavi Mittal). കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് സ്തനാർബുദമെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അർബുദത്തിന് മുന്നിൽ തോൽക്കാതെ പോരാടുകയായിരുന്നു ഛവി. രോഗാവസ്ഥയെ നേരിട്ടു കൊണ്ട് ഛവി വീണ്ടും പ്രചോദനവും കരുത്തുമായി മാറുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് സ്തനാർബുദമാണെന്ന് ഛവി ആരാധകരെ അറിയിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ താരം പങ്കുവച്ച പോസ്റ്റ് ചർച്ചയായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. താൻ ക്യാൻസർ മുക്തയായെന്ന് താരം കുറിച്ചു. ശസ്ത്രക്രിയയെക്കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ ഛവി കുറിപ്പിൽ പറയുന്നുണ്ട്.
' ശസ്ത്രക്രിയ ആറ് മണിക്കൂർ നീണ്ടുനിന്നു... ഏറ്റവും മോശമായ സമയം അവസാനിച്ചു. നിങ്ങളുടെ പ്രാർത്ഥനകൾ കൂടെ ഉണ്ടായിരുന്നു. അനസ്തീഷ്യോളജിസ്റ്റ് എന്നോട് കണ്ണുകളടച്ച് നല്ലതെന്തിനേയെങ്കിലും കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പൂർണ ആരോഗ്യത്തോടെയുള്ള മനോഹരങ്ങളായ എന്റെ സ്തനങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അങ്ങനെ ശസ്ത്രക്രിയയിലേക്ക് കടന്നു. പിന്നെ ഞാൻ അറിയുന്നത് അർബുദ മുക്തയായി എഴുന്നേൽക്കുന്നതാണ്. ശസ്ത്രക്രിയ ആറ് മണിക്കൂർ നീണ്ടതായിരുന്നു. സുഖപ്പെടലിലേക്കുള്ളത് നീണ്ടൊരു യാത്ര തന്നെയാണ്. പക്ഷെ നല്ല കാര്യം എന്തെന്നാൽ, ഇനിയങ്ങോട്ട് നല്ലതേ സംഭവിക്കൂവെന്നതാണ്. ഏറ്റവും മോശം കാര്യം കഴിഞ്ഞു പോയിരിക്കുന്നു...' - ഛവി കുറിച്ചു.
വർക്കൗട്ടിന് ഇടയിൽ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാൻസർ സ്ഥിരീകരിച്ചത്. സ്തനത്തിൽ മുഴയുള്ളത് തിരിച്ചറിഞ്ഞതോടെ ബയോപ്‌സി നടത്തുകയായിരുന്നു. ജിമ്മിലേക്കുള്ള പോക്കാണ് ജീവിതം രക്ഷിച്ചതെന്ന് ഛവി പറയുന്നു. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞു.
ഛവി മിത്തലും മോഹിത് ഹുസൈനും 17 വർഷത്തെ ദാമ്പത്യജീവിതം പൂർത്തിയാക്കി. ആശുപത്രിയിൽ ഭർത്താവിനൊപ്പമുള്ള വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഛവി തന്റെ ഭർത്താവ് മോഹിത്തിനെ ചുംബിക്കുകയും നന്ദി പറയുന്നതും വീഡിയോയിൽ കാണാം.