തണുപ്പുകാലത്ത്, ജലദോഷവും പനിയും വ്യാപകമാകുമ്പോൾ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്തുന്നതായി പഠനങ്ങൾ പറയുന്നു. രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവശ്യ പോഷകമായ വിറ്റാമിൻ സി. നാരങ്ങ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
തണുപ്പുകാലത്ത്, ജലദോഷവും പനിയും വ്യാപകമാകുമ്പോൾ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ദൈർഘ്യവും തീവ്രതയും കുറയ്ക്കാൻ വിറ്റാമിൻ സിക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ചെറുചൂടുള്ള നാരങ്ങാ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഊർജം കൂട്ടുന്നതിനും സഹായിക്കുന്നു.
ചെറുനാരങ്ങ ചേർത്ത ചൂടുവെള്ളം ആരോഗ്യകരമായ ദഹനത്തിന് സഹായകമാണ്. ദഹന എളുപ്പമാക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ടെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശൈത്യകാലത്ത് ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരണം തണുത്ത കാലാവസ്ഥ നിർജ്ജലീകരണത്തിന് കാരണമാകും. രാവിലെ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കുന്നതും സെല്ലുലാർ പ്രക്രിയകളെ പിന്തുണയ്ക്കുന്നതും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ശരിയായ ജലാംശം പ്രധാനമാണ്.
നിർജ്ജലീകരണം വൈജ്ഞാനിക പ്രവർത്തനത്തെയും മാനസികാവസ്ഥയെയും തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാരങ്ങയിലെ ആൻ്റിഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, ആരോഗ്യകരമായ ചർമ്മത്തിന് സഹായകമാണ്. ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിൻ്റെ വരൾച്ചയ്ക്കും ചുളിവുകൾക്കും സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിൽ
കണ്ടെത്തി. ചെറുചൂടുള്ള നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.
ഭാരം നിയന്ത്രിക്കാനും ചെറുചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഭക്ഷണത്തിന് മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, നാരങ്ങയിൽ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വർദ്ധിച്ച ജല ഉപഭോഗം വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതായി പഠനങ്ങൾ പറയുന്നു. ചെറുചൂടുള്ള നാരങ്ങാവെള്ളം ക്ഷീണം കുറയ്ക്കാനും മൊത്തത്തിലുള്ള ഊർജ്ജം മെച്ചപ്പെടുത്താനും സഹായിക്കും.
കൂൺ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ