നടത്തം, ഓട്ടം, നീന്തല്‍, ചാട്ടം, സൈക്ലിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങളെല്ലാം തന്നെ 'കാര്‍ഡിയോ' വിഭാഗത്തില്‍ പെടുന്നതാണ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കാര്‍ഡിയാക് പ്രശ്നങ്ങളെ, അഥവാ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാമാണ് പ്രധാനമായും 'കാര്‍ഡിയോ എക്സര്‍സൈസുകള്‍' ചെയ്യുന്നത്.
വ്യായാമമെന്നത് നാം നിര്‍ബന്ധമായും ജീവിതശൈലിയിലുള്‍പ്പെടുത്തേണ്ട ഒന്നാണ്. പ്രത്യേകിച്ച് ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് വ്യായാമത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കാരണം കായികാധ്വാനമില്ലാത്തതിനെ തുടര്‍ന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം വേട്ടയാടുന്നവര്‍ ഇന്ന് നിരവധിയാണ്.
കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യണമെന്നല്ല വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായ രീതിയിലും പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് വ്യായാമം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഏവര്‍ക്കും ചെയ്യാവുന്നതാണ് 'കാര്‍ഡിയോ', അല്ലെങ്കില്‍ 'എയറോബിക്' എന്നറിയപ്പെടുന്നയിനം വ്യായാമമുറകള്‍.
നടത്തം, ഓട്ടം, നീന്തല്‍, ചാട്ടം, സൈക്ലിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങളെല്ലാം തന്നെ 'കാര്‍ഡിയോ' വിഭാഗത്തില്‍ പെടുന്നതാണ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കാര്‍ഡിയാക് പ്രശ്നങ്ങളെ, അഥവാ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ അകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാമാണ് പ്രധാനമായും 'കാര്‍ഡിയോ എക്സര്‍സൈസുകള്‍' ചെയ്യുന്നത്.
എന്നാലീ ഗുണങ്ങള്‍ക്ക് പുറമെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഈ വ്യായാമമുറകള്‍ പതിവായി ചെയ്യുന്നത് കൊണ്ടുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വണ്ണം കുറയ്ക്കാൻ...
വണ്ണം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന വ്യായാമമുറകളാണ് ഇവ. കലോറികളെ എളുപ്പത്തില്‍ എരിക്കാൻ സഹായിക്കുന്നത് വഴിയാണ് ഇവ വണ്ണം കുറയ്ക്കാനും സഹായകമാകുന്നത്.
സ്ട്രെസ് കുറയ്ക്കാൻ...
ഇന്ന് തിരക്ക് പിടിച്ച ജീവിതത്തിനിടെ സ്ട്രെസ് അനുഭവിക്കാത്തവരായി ആരും കാണില്ല. അതുപോലെ മാനസികാരോഗ്യപ്രശ്നങ്ങളും ഇന്ന് വ്യാപകമാണ്. ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളാണ് ഏറെ പേരിലും കാണുന്നത്. സ്ട്രെസും ഉത്കണ്ഠയുമെല്ലാം കുറയ്ക്കുന്നതിന് 'കാര്‍ഡിയോ' വ്യായാമങ്ങള്‍ ഏറെ സഹായിക്കുന്നു.
ഉറക്കത്തിന്...
കാര്യമായ ഉറക്കപ്രശ്നങ്ങളോ ഉറക്കമില്ലായ്മയോ നേരിടുന്നവരാണെങ്കില്‍ ഇത് പരിഹരിക്കുന്നതിനും 'കാര്‍ഡിയോ' വ്യായാമമുറകളെ ആശ്രയിക്കാവുന്നതാണ്. കിടന്നാല്‍ പെട്ടെന്ന് ഉറങ്ങാനും, ആഴത്തില്‍ - മുറിയാത്ത ഉറക്കം കിട്ടാനും, ഉന്മേഷത്തോടെ ഉണരാനുമെല്ലാം ഈ വ്യായാമങ്ങള്‍ സഹായിക്കുന്നു.
കരുത്തും ഓജസും...
നമ്മുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തി കരുത്ത് വര്‍ധിപ്പിക്കാനും ഇതിനൊപ്പം തന്നെ ഓജസ് കൂട്ടാനും 'കാര്‍ഡിയോ' വ്യായാമങ്ങള്‍ വലിയൊരു പരിധി വരെ സഹായിക്കുന്നു.
അസുഖങ്ങളെ പ്രതിരോധിക്കാൻ...
പല അസുഖങ്ങളെയും ചെറുക്കുന്നതിനും 'കാര്‍ഡിയോ' വ്യായാമങ്ങള്‍ ഒരളവ് വരെ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രമേഹം, സ്ട്രോക്ക് (പക്ഷാഘാതം), ചില ക്യാൻസറുകള്‍ എന്നിവയെ എല്ലാം.
തലച്ചോറിന്‍റെ പ്രവര്‍ത്തനം...
പൊതുവെ വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. 'കാര്‍ഡിയോ' ആണെങ്കില്‍ അവ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ത്വരിതപ്പെടുത്തുന്നു. കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നത് വഴി ഇങ്ങോട്ടുള്ള ഓക്സിജൻ സപ്ലൈയും കൂട്ടി- ഇതിലൂടെയാണ് 'കാര്‍ഡിയോ' വ്യായാമമുറകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ആക്കപ്പെടുത്തുന്നത്.
Also Read:- നന്നായി ഉറങ്ങിയില്ലെങ്കിലും സ്ട്രെസ് ഉണ്ടെങ്കിലും ഷുഗര്‍ കൂടുമോ?