Health Tips : ചർമ്മത്തെ സുന്ദരമാക്കാൻ‌ ഈ പാനീയം കുടിക്കാം

By Web TeamFirst Published Oct 31, 2024, 9:29 AM IST
Highlights

ഏലയ്ക്കയിട്ട വെള്ളം ചർമ്മത്തെ കൂടുതൽ ഈർപ്പമുള്ളതാക്കുന്നു. ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും.
 

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയിൽ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. 

സുന്ദരമായ ചർമ്മം ലഭിക്കുന്നതിന് ഏലയ്ക്കാ വെള്ളം മികച്ചൊരു പ്രതിവിധിയാണ്. ആന്റി ഓക്‌സിഡൻ്റുകളും ആൻറി ബാക്ടീരിയൽ സവിശേഷതകളും ഉള്ള ഈ സുഗന്ധവ്യഞ്ജനം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതായി ആയുർവേദ വിദഗ്ധൻ ഡിംപിൾ ജംഗ്ദ പറയുന്നു. 

Latest Videos

ഏലയ്ക്കയിട്ട വെള്ളം ചർമ്മത്തെ കൂടുതൽ ഈർപ്പമുള്ളതാക്കുന്നു. ഏലയ്ക്ക വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും.

മറ്റൊന്ന്, ഏലയ്ക്ക വെള്ളം വായുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. ഇതിൻ്റെ ശക്തമായ സ്വാദും ആൻറി ബാക്ടീരിയൽ ഗുണങ്ങളും വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ഫലപ്രദമായി അകറ്റുന്നതിന് സഹായിക്കും. മോണ വീക്കത്തിനും പല്ല് നശിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഫലകങ്ങൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും. 

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏലയ്ക്ക ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാൽ പ്രമേഹരോഗികൾക്കും ദിവസവും ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം. 

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഏലയ്ക്ക വെള്ളം  ആശ്വാസം നൽകും. തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ചുമയും അസ്വസ്ഥതയും കുറയ്ക്കാനും ഇതിൻ്റെ ഗുണങ്ങൾ സഹായിക്കും. ഏലയ്ക്കാ വെള്ളം മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തും. ഈ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിരിക്കുന്ന ആരോമാറ്റിക് സംയുക്തങ്ങൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. 

ശരീരത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ? പിന്നില്‍ കരള്‍ രോഗമാകാം

 

click me!