ശ്രദ്ധിക്കൂ, മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നവര്‍ അറിയാന്‍...

By Web Team  |  First Published Oct 9, 2023, 2:08 PM IST

ദീർഘനേരം ഇരിക്കുന്നത് തലച്ചോറ് ഉൾപ്പെടെ ശരീരത്തിലുടനീളം രക്തയോട്ടം കുറയുന്നതിന് ഇടയാക്കും. ഈ രക്തചംക്രമണം കുറയുന്നത് മസ്തിഷ്ക കോശങ്ങളിലേക്ക് ഓക്സിജനും അവശ്യ പോഷകങ്ങളും വിതരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കും.
 


കമ്പ്യൂട്ടറിന് മുന്നിൽ ഒൻപത് മണിക്കൂർ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? ദീർഘനേരം ഇരുന്നുള്ള ജോലി തലച്ചോറിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും നിരവധി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു. ‘ഫ്രോണ്ടിയേഴ്സ് ഇൻ സൈക്യാട്രി’ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തിലും ശരീരത്തിലും എങ്ങനെ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു.

ദീർഘനേരത്തെ ഇരിപ്പ്‌ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കു?

Latest Videos

ദീർഘനേരം ഇരിക്കുന്നത് തലച്ചോറ് ഉൾപ്പെടെ ശരീരത്തിലുടനീളം രക്തയോട്ടം കുറയുന്നതിന് ഇടയാക്കും. ഈ രക്തചംക്രമണം കുറയുന്നത് മസ്തിഷ്ക കോശങ്ങളിലേക്ക് ഓക്സിജനും അവശ്യ പോഷകങ്ങളും വിതരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കും.

കൂടുതൽ നേരം ഇരിക്കുന്നത് ബ്രെയിൻ ഫോ​ഗ് കാരണമാകും. 'ബ്രെയിൻ ഫോ​ഗ്' എന്നത് മാനസിക ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങൾ ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോ​ഗിന്റെ ലക്ഷണങ്ങൾ. 

ഉദാസീനമായ പെരുമാറ്റം വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്ന സെറോടോണിൻ, എൻഡോർഫിൻസ് തുടങ്ങിയ നല്ല ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കും. ദീർഘനേരം ഇരിക്കുന്നത് തലച്ചോറിനെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ദോഷകരമായി ബാധിക്കുന്ന സമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.

ജോലി സ്ഥലത്തായാലും, ടിവിയുടെ മുന്നിലായാലും കാറിലായാലും മണിക്കൂറുകൾ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്. യാതൊരു ശാരീരിക പ്രവർത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയർത്തുന്നതിന് സമാനമായ അപകട സാധ്യതകൾ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഈ അഞ്ച് ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കാം

 

click me!