Health Tips : കീറ്റോ ഡയറ്റ് ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുമോ? ​ഗവേഷകർ പറയുന്നു

By Web Team  |  First Published Nov 2, 2024, 7:53 AM IST

കീറ്റോ ഡയറ്റ് ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രത്യുൽപാദന ആരോഗ്യത്തെ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു ഗവേഷണ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 


ഭാരം കുറയ്ക്കുന്നതിനായി ഇന്ന് അധികം പേരും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ്. കൊഴുപ്പ് കൂടിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീൻ മിതമായ തോതിലുള്ളതുമായ ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്നത്. ഭാരം കുറയ്ക്കാനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ സാധ്യത കുറയ്ക്കാൻ സസ്യഭക്ഷണക്രമം സഹായിക്കും.

കീറ്റോ ഡയറ്റ് പ്രധാനമായും ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കീറ്റോ ഡയറ്റ് ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രത്യുൽപാദന ആരോഗ്യത്തെ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. PLoS ONE-ൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

Latest Videos

34 വയസ് പ്രായമുള്ള 19 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ​ഗ്രൂപ്പിന് കീറ്റോ ഡയറ്റ് മാത്രമായിരുന്നു. മറ്റൊന്ന് കെറ്റോൺ സപ്ലിമെൻ്റുകളുമായി സംയോജിപ്പിച്ചു. കൂടാതെ ഒരു ഗ്രൂപ്പ് കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടർന്നു. 13 സ്ത്രീകളിൽ 11 പേർക്കും അവരുടെ ആർത്തവചക്രത്തിൽ നല്ല മാറ്റങ്ങൾ കണ്ടെത്തി. ആർത്തവ ചക്രം ക്യത്യമായതായി പഠനത്തിൽ കണ്ടെത്തി.

കീറ്റോ ഡയറ്റ് ആർത്തവചക്രം ക്യത്യമാക്കാൻ സഹായിക്കുന്നു. കെറ്റോൺ ഉൽപാദനവും ഹോർമോൺ നിയന്ത്രണവും തമ്മിൽ നല്ല ബന്ധമുള്ളതായി കണ്ടെത്തി. കൂടാതെ, കീറ്റോ ഡയറ്റ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പെരിമെനോപോസ്, പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്നിവയ്ക്കുള്ള സാധ്യത കുറച്ചതായും പഠനത്തിൽ പറയുന്നു.

Read more കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമോ? കൂടുതലറിയാം

click me!