ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അത്ര നല്ലതല്ല ; പുതിയ പഠനം പറയുന്നത്

By Web Team  |  First Published Mar 20, 2024, 7:38 PM IST

എട്ട് മണിക്കൂർ സമയ നിയന്ത്രണമുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടുവെന്നും ഗവേഷകനായ സോങ് പറഞ്ഞു.
 


ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ഇന്ന് പലരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ്. എന്നാൽ ഇൻറർമിറ്റൻറ് ഫാസ്റ്റിങിനെ കുറിച്ച് പുതിയ പഠനം പറയുന്നത് എന്താണെന്നോ?. ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.  

ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 91% വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ ഇതിനെ കുറിച്ച് പറയുന്നത്. മാർച്ച് 18 ന് ചിക്കാഗോയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ മെഡിക്കൽ മീറ്റിംഗിലാണ് ഈ പഠനം അവതരിപ്പിച്ചത്. പഠനം പുറത്തിറങ്ങുന്നതിന് മുമ്പ് മറ്റ് വിദഗ്ധർ അവലോകനം ചെയ്തിരുന്നു.

Latest Videos

ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകനായ വിക്ടർ സോങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏകദേശം 20,000 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ അവർ പരിശോധിച്ചു.

എട്ട് മണിക്കൂർ സമയ നിയന്ത്രണമുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടുവെന്നും ഗവേഷകനായ സോങ് പറഞ്ഞു.

കലോറി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ സമയനിയന്ത്രിത ഭക്ഷണക്രമം പ്രശസ്തമാണെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രഫസർ കെയ്ത് ഫ്രെയ്ൻ പറഞ്ഞു. ഈ പഠനം വളരെ പ്രധാനമാണെന്നും ഇതിന്‌റെ ഫലങ്ങളെക്കുറിച്ചറിയാൻ ദീർഘ പഠനങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ വളരെ പ്രചാരത്തിലുള്ള ഒരു ഫാസ്റ്റിംഗ് രീതിയാണിത്.
 ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവർക്ക് ഏറെ പ്രിയങ്കരമായ മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. 

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

 

 

click me!