സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് സ്വീകരിച്ചവരിൽ നടത്തിയ സർവേകളിൽ പലരിലും മാനസികാരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
കൊവിഡ് വാക്സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കൊവിഡ് 19 ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, കൊവിഡ് വാക്സിനുകൾ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതായി PLOS ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് സ്വീകരിച്ചവരിൽ നടത്തിയ സർവേകളിൽ പലരിലും മാനസികാരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
മാനസികാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വാക്സിൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്, കാരണം ഇത് കുത്തിവയ്പ് എടുത്തവരെ മാത്രമല്ല, കുത്തിവയ്പ് എടുക്കാത്തവരെയും ബാധിക്കുന്നു.
' കൊവിഡ് 19 പലരുടെയും തൊഴിൽ, സാമ്പത്തിക, ആരോഗ്യം എന്നിവയുൾപ്പെടെ ആളുകളുടെ ജീവിതത്തിന്റെ പല വശങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കൊവിഡ് -19 ബാധിച്ച രോഗികളിൽ മാത്രമല്ല, അവരുടെ പ്രിയപ്പെട്ടവരിലും, പൊതുസമൂഹത്തിലും ബാധിച്ചിട്ടുണ്ട്... ' - ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്ററിലെ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. എച്ച്‌കെ മഹാജൻ പറഞ്ഞു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ജനങ്ങൾക്കിടയിലെ ഉത്കണ്ഠ കുറയ്ക്കുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പ് വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. വാക്സിൻ എടുത്ത ആളുകൾ കൊവിഡ് അണുബാധയിൽ നിന്ന് മുക്തമാണെന്ന അവബോധം വർദ്ധിച്ചതോടെ, ആളുകൾ ക്രമേണ കൊവിഡിന് മുമ്പുള്ള ജീവിതശൈലിയിലേക്ക് മടങ്ങുന്നു. ഉത്കണ്ഠ, വിഷാദം, സാമൂഹിക അകൽച്ച തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മരണം; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ സുരക്ഷിതരോ?