Breast Cancer : സ്തനാർബുദം: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

By Web Team  |  First Published Apr 8, 2022, 7:32 PM IST

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങൾ,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകൾ, ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകൾ പോലുള്ള പാടുകളും, മുലക്കണ്ണ് ഉൾവലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങൾ വരുക, കക്ഷത്തിൽ കാണുന്ന തടിപ്പ് എന്നിവയാണ് സ്തനാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.


സ്ത്രീകളിൽ കണ്ട് വരുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം (breast cancer). ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ ആണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. 2020-ൽ 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തുകയും 6,85,000 മരണങ്ങൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ജനിതക, ഹോർമോൺ, ജീവിതശൈലി, പരിസ്ഥിതിയുമായി ബന്ധപ്പെട്ടവ എന്നിവയാണ് ഇതിന്റെ കാരണങ്ങൾ. ജനിതകപരമായി, രണ്ട് ജീനുകളുടെ സാന്നിധ്യം മൂലമാണ് ക്യാൻസർ ഉണ്ടാകുന്നത് - BRCA 1, BRCA 2. സ്തനാർബുദത്തിന്റെ കുടുംബ ചരിത്രമുള്ളവർ 30 വയസ്സ് ആകുമ്പോൾ വർഷത്തിലൊരിക്കൽ വിധേയരാകണം. 

Latest Videos

BRCA 1, BRCA 2 എന്നി ജീനുകളിൽ ഒന്നിൽ മ്യൂട്ടേഷനുകൾ ഉണ്ടോ എന്ന് മനസിലാക്കാൻ ഒരു രക്തപരിശോധന നടത്തുന്നു. ഇത് അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ, ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം കണ്ടെത്തുകയും ഓരോ 8 മിനിറ്റിലും ഒരാൾ സ്തനാർബുദം മൂലം മരിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. സ്തനാർബുദം വളരെ നേരത്തേ തന്നെ കണ്ടെത്താൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങൾ,നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകൾ, ചർമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകൾ പോലുള്ള പാടുകളും, മുലക്കണ്ണ് ഉൾവലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങൾ വരുക, കക്ഷത്തിൽ കാണുന്ന തടിപ്പ് എന്നിവയാണ് സ്തനാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

വളരെ നേരത്തെയുള്ള ആർത്തവം, വൈകിയുള്ള ആർത്തവ വിരാമം എന്നിവ പ്രതികൂലഘടങ്ങളാണ്. 35 വയസ്സിനു മുകളിലുള്ള ഗർഭധാരണവും പ്രസവവും പ്രതികൂല ഘടങ്ങളാണ്. 

കൂൺ സ്തനാർബുദ സാധ്യത കുറയ്ക്കും; പഠനം

കൂൺ ഉപഭോഗം കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. ദിവസവും 18 ഗ്രാം കൂൺ കഴിച്ച ആളുകൾക്ക് കൂൺ കഴിക്കാത്തവരെ അപേക്ഷിച്ച് 45 ശതമാനം കാൻസർ സാധ്യത കുറവാണെന്ന് തെളിഞ്ഞതായി 'അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ'  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

19,500 ൽ അധികം കാൻസർ രോഗികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ, കൂൺ ഉപഭോഗവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു. വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വൈറ്റ് ബട്ടൺ, ക്രെമിനി മഷ്റൂം, പോർട്ടബെല്ലോ കൂൺ എന്നിവയേക്കാൾ ഉയർന്ന അളവിൽ 'അമിനോ ആസിഡ് എർഗോത്തിയോണിൻ'  (amino acid ergothioneine) ഷിയാറ്റേക്ക്, മൈറ്റേക്ക്, കിംഗ് ഓയിസ്റ്റർ കൂൺ എന്നിവയിൽ അടങ്ങിയിട്ടുണ്ട്.  എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള കൂൺ അവരുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പെൻ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനും പബ്ലിക് ഹെൽത്ത് സയൻസസ്, ഫാർമക്കോളജി പ്രൊഫസറുമായ ജോൺ റിച്ചി പറഞ്ഞു.

click me!