പലപ്പോഴായി മൂക്കിനുള്ളില്‍ വേദന അനുഭവപ്പെട്ടതിന്‍റെയും ശ്വാസതടസം നേരിട്ടതിന്‍റെയും പശ്ചാത്തലത്തില്‍ പല തവണ ഉമൈറിനെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ട്. പക്ഷേ ഒരിക്കലും ഉമൈറിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരമായിരുന്നില്ല.
കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രവും അവിശ്വസനീയവുമായൊരു വാര്‍ത്തയാണ് ( Bizarre incident ) ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. പതിനാലുകാരന്‍റെ മൂക്കില്‍ പത്തുവര്‍ഷം മുമ്പ് കുടുങ്ങിയ നാണയം ( Sneezes Coin ) തുമ്മുമ്പോള്‍ പുറത്തുവന്നിരിക്കുന്നുവെന്നതാണ് വാര്‍ത്ത.
'മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്' ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉമൈര്‍ ഖമര്‍ എന്ന വിദ്യാര്‍ത്ഥിയാണ് അപൂര്‍വമായ അനുഭവത്തിലൂടെ കടന്നുപോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാല് വയസുള്ളപ്പോള്‍ അബദ്ധത്തില്‍ ഉമൈറിന്‍റെ മൂക്കിനുള്ളിലേക്ക് ചെറിയ നാണയം കയറിപ്പോയതാണത്രേ.
ഇക്കാര്യം പിന്നീട് ഉമൈര്‍ മറന്നുപോവുകയായിരുന്നു. വീട്ടിലുള്ളവര്‍ ഇതറിയുകയും ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് പലപ്പോഴായി മൂക്കിനുള്ളില്‍ വേദന അനുഭവപ്പെട്ടതിന്‍റെയും ശ്വാസതടസം നേരിട്ടതിന്‍റെയും പശ്ചാത്തലത്തില്‍ പല തവണ ഉമൈറിനെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ട്. പക്ഷേ ഒരിക്കലും ഉമൈറിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരമായിരുന്നില്ല.
കളിക്കുമ്പോഴും മറ്റും എപ്പോഴും മകന് ശ്വാസതടസമുണ്ടായിരുന്നതായി ഉമൈറിന്‍റെ അമ്മ അഫ്ഷീന്‍ ഖമര്‍ പറയുന്നു. ഒരാഴ്ച മുമ്പ് പതിവ് പോലെ മൂക്കില്‍ വേദനയും അസ്വസ്ഥതയും തോന്നിയതിനെ തുടര്‍ന്ന് ഉമൈര്‍ ശക്തിയായി തുമ്മിയപ്പോഴാണത്രേ നാണയം പുറത്തുവന്നത്. അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഉമൈറിനാണെങ്കില്‍ അപകടം സംഭവിക്കുന്ന സമയം നേരിയതായി മാത്രമേ ഓര്‍മ്മകളിലുള്ളൂ.
'എന്തോ മൂക്കിനുള്ളില്‍ തടഞ്ഞുകിടക്കുന്നതായി വല്ലാതെ തോന്നിയതാണ്. ഭയങ്കര കട്ടിയുള്ള എന്തോ ഒന്ന്. അപ്പോള്‍ ഞാന്‍ വിരല്‍ കൊണ്ട് മൂക്കിന്‍റെ ഒരു ഭാഗം പൊത്തി, മറുഭാഗത്തുകൂടി ശ്വാസമെടുക്കുകയും പലവട്ടം ഇത് ചെയ്ത ശേഷം ബഡ്സ് ചെവിയിലിട്ട് ശക്തമായി തുമ്മുകയും ചെയ്തു. അപ്പോഴാണ് കോയിൻ പുറത്തുവന്നത്...'- ഉമൈറിന്‍റെ വാക്കുകള്‍ 'മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
നാണയം പുറത്തുവന്നതോടെ ( Sneezes Coin ) വര്‍ഷങ്ങളായി താന്‍ അനുഭവിച്ചിരുന്ന ഭാരവും അസ്വസ്ഥതയും ഒഴിഞ്ഞുപോയി എന്നാണ് ഉമൈര്‍ പറയുന്നത്. എന്തായാലും വിചിത്രമായ സംഭവം ( Bizarre incident ) വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെടുന്നത്.
Also Read:- ചില്ല് ഗ്ലാസ് സെക്‌സ് ടോയ് ആക്കി; മൂത്രാശയത്തില്‍ കുടുങ്ങിക്കിടന്നത് നാല് വര്‍ഷം