കോട്ട, ബാരന്‍, ത്സാലാവാഡ് തുടങ്ങിയ ഇടങ്ങളിലായി ഇരുന്നൂറ്റമ്പതോളം കാക്കളാണ് കൂട്ടമായി ചത്തുവീണത്. ഇതില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ കാക്കകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു
രാജസ്ഥാനില്‍ വിവിധയിടങ്ങളിലായി കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കോട്ട, ബാരന്‍, ത്സാലാവാഡ് തുടങ്ങിയ ഇടങ്ങളിലായി ഇരുന്നൂറ്റമ്പതോളം കാക്കളാണ് കൂട്ടമായി ചത്തുവീണത്. ഇതില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ കാക്കകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
undefined
പരിശോധനയില്‍ പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയുയര്‍ന്നത്. ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചുവരികയാണിപ്പോള്‍. വളരെ ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
'വളരെ അപകടകാരിയായ വൈറസ് ആണിത്. അതിനാല്‍ തന്നെ അടിയന്തരമായി കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിട്ടുണ്ട്. പൗള്‍ട്രി ഫാം ഉടമസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 25നാണ് പലയിടങ്ങളിലായി കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇവയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയക്കുകയായിരുന്നു. അവിടെ നിന്ന് വന്ന ഫലതത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്...'- ആനിമല്‍ ഹസ്ബന്‍ഡറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി കുഞ്ജി ലാല്‍ മീണ പറയുന്നു.