പഴങ്ങൾ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഗ്ലോബൽ ഹോസ്പിറ്റൽസ് മുംബൈയിലെ കൺസൾട്ടൻ്റ് ഡയറ്റീഷ്യൻ ഡോ. സമുറുദ് പട്ടേൽ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ആരോഗ്യമുള്ള ശരീരത്തിന് അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പ്രധാനമാണ്. ഭക്ഷണ സമയത്ത് പ്ലേറ്റിൻ്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പഴങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. തുടർന്ന് ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. പഴങ്ങൾ ഏത് സമയത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഭക്ഷണം കഴിച്ചയുടനെ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തിയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
undefined
ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ പഴങ്ങൾ കഴിക്കുന്നത് നല്ലതല്ല. കാരണം അത് ശരിയായി ദഹിക്കില്ല. പോഷകങ്ങളും ശരിയായി ആഗിരണം ചെയ്യപ്പെടില്ല. പഴങ്ങൾ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഗ്ലോബൽ ഹോസ്പിറ്റൽസ് മുംബൈയിലെ കൺസൾട്ടൻ്റ് ഡയറ്റീഷ്യൻ ഡോ. സമുറുദ് പട്ടേൽ പറഞ്ഞു.
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും ധാരാളം ഊർജ്ജം നൽകുന്നിനും ഗുണം ചെയ്യും. ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ഡോ. പട്ടേൽ പറഞ്ഞു.
പ്രഭാതഭക്ഷണത്തിന് അരമണിക്കൂർ മുമ്പെങ്കിലും കുറച്ച് പഴങ്ങൾ കഴിക്കുന്നത് ഉച്ചഭക്ഷണ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഡോ. പട്ടേൽ പറയുന്നു. ഉയർന്ന ഫൈബർ അടങ്ങിയ പഴങ്ങൾ ദഹനം എളുപ്പമാക്കാൻ സഹായിക്കും. ആപ്പിൾ, പിയർ, വാഴപ്പഴം, റാസ്ബെറി എന്നിവ നാരുകൾ അടങ്ങിയ പഴങ്ങളാണ്. രാത്രി ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് പഴങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ