Obesity and Diabetes : അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഏറ്റവും നല്ല പഴങ്ങൾ ഏതൊക്കെ?

By Web Team  |  First Published Jun 26, 2022, 10:20 AM IST

'പോളിഫെനോൾ' (polyphenols) കൂടുതലുള്ള പഴങ്ങൾക്ക് പ്രമേഹത്തിനും അമിതവണ്ണത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ കഴിയും. പോളിഫെനോൾ കൂടുതലുള്ള പച്ചക്കറികൾക്കും ഇത് ബാധകമാണെന്ന് ഫുഡ് റിസർച്ച് ഇന്റർനാഷണലിന്റെ ജേണലിന്റെ 2022 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങളും പച്ചക്കറികളും. പഴങ്ങൾ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാൽ അത് ശരീരത്തിന് ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ഒരു ജീവിതശൈലി ശരീരഭാരം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം, വീക്കം എന്നിവയ്ക്കും മറ്റും ഇടയാക്കും. ദിവസവും രണ്ട് നേരം പഴങ്ങൾ കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പോളിഫെനോൾ (polyphenols) കൂടുതലുള്ള പഴങ്ങൾക്ക് പ്രമേഹത്തിനും അമിതവണ്ണത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ കഴിയും. പോളിഫെനോൾ കൂടുതലുള്ള പച്ചക്കറികൾക്കും ഇത് ബാധകമാണെന്ന് ഫുഡ് റിസർച്ച് ഇന്റർനാഷണലിന്റെ ജേണലിന്റെ 2022 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Latest Videos

ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളാണ് പോളിഫെനോൾസ്. ഓക്സിഡേറ്റീവ് സ്ട്രെസ്, ക്യാൻസർ, കൊറോണറി ഹൃദ്രോഗം, വീക്കം തുടങ്ങിയ അനുബന്ധ രോഗങ്ങളിൽ നിന്ന് ശരീര കോശങ്ങളെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. പോളിഫെനോളുകൾ ഭക്ഷണത്തിൽ വ്യാപകമായി കാണപ്പെടുന്നു, കൂടാതെ ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ഉൾപ്പെടെയുള്ള ചില വിട്ടുമാറാത്ത ഉപാപചയ രോഗങ്ങളെ പ്രതിരോധിക്കുന്നതായും ​ഗവേഷകർ പറയുന്നു.

നാരങ്ങ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പഴങ്ങളിലും പച്ചക്കറികളിലും പോളിഫെനോളുകളുടെ സ്വാധീനത്തെക്കുറിച്ച് പഠനത്തിൽ ഗവേഷകർ അന്വേഷിച്ചു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനൊപ്പം ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തിൽ പോളിഫെനോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി.

വിശപ്പിന്റെ ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ പോളിഫെനോളുകൾ ഒരു പങ്ക് വഹിക്കുന്നു. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ, പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുവഴി നിങ്ങളുടെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കും. ബ്ലൂബെറി, ബ്ലാക്ക് കറന്റ്,ബ്ലാക്ക്ബെറികൾ,ആപ്പിൾ എന്നിവ പോളിഫെനോൾസ് കൂടുതലുള്ള പഴങ്ങളാണ്.

ദിവസവും വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

click me!