എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 16, 2022, 3:19 PM IST

നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം, വിറ്റാമിന്‍ ഡി പോലുള്ള ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം.


എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെയും പേശികളുടെയും പല്ലിന്‍റെയുമൊക്കെ ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. 

നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം, വിറ്റാമിന്‍ ഡി പോലുള്ള ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം.

Latest Videos

എല്ലുകളുടെയും പല്ലിന്‍റെയും ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്...

തൈര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം  അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ ധാരാളം അടങ്ങിയതാണ് തൈര്. അതിനാല്‍  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാല്‍ പാല്‍, പാല്‍ക്കട്ടി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. 

നാല്...

വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ സോയ, ചീസ്, മത്സ്യം എന്നിവ കഴിക്കാം. 

അഞ്ച്...

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മഗ്നീഷ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, എന്നിവയുടെ കലവറയാണ് ചീര. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, എ എന്നിവ ബലമുള്ള എല്ലിനും പല്ലിനും സഹായകമാകും. 

ആറ്...

മുട്ടയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പോഷകങ്ങളുടെ കലവറയാണ് മുട്ട. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

ഏഴ്...

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

Also Read: ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...

click me!