എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകാൻ സഹായിക്കും.
പണ്ട് മുതൽക്കെ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. മുഖത്തെ ചുളിവുകൾ മാറാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാനുമെല്ലാം കടലമാവ് വളരെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നൽകാൻ സഹായിക്കും. മുഖസൗന്ദര്യത്തിന് കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.....
ഒന്ന്...
undefined
ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ച് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ദിവസേന ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും. തേനിനു പകരം പശുവിൻ പാലിൽ ചാലിച്ചു മുഖത്തു പുരട്ടാവുന്നതാണ്.
രണ്ട്...
കുളിക്കുന്നതിന് മുൻപ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ഇതുപോലെ വെളിച്ചെണ്ണ ശരീരമാകെ തേച്ചു പിടിപ്പിച്ച് കുളിക്കുമ്പോൾ കടലമാവുപയോഗിച്ച് കഴുകി കളയുന്നതും ചർമത്തിന് നല്ലതാണ്.
മൂന്ന്...
കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറി മുഖം ശോഭിക്കാൻ ഇത് ഫലപ്രദമാണ്. ഈ ഫെയ്സ്പാക്ക് ആഴ്ചയിൽ നാലോ അഞ്ചോ തവണ ഇടാവുന്നതാണ്.
നാല്...
മുട്ടയുടെ വെള്ളയും കടലമാവും ചേർത്ത മിശ്രിതം പുരട്ടി അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർ ഈ ഫേസ്പാക്ക് ഒഴിവാക്കുക.
വീട്ടിൽ തെെരുണ്ടോ; മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം...