രാവിലെ ഓട്സ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സ് ഉൾപ്പെടുത്തുമ്പോൾ വിശപ്പിനെയോ പോഷകാഹാരത്തെയോ ബാധിക്കാതെ ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് നിങ്ങൾക്ക് കാണാം.
പ്രഭാതഭക്ഷണം എപ്പോഴും പോഷകങ്ങളാൽ സമ്പന്നമായിരിക്കണം. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഓട്സ്. കാരണം, ഓട്സ് ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിച്ചേക്കാം.
ഓട്‌സിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്ന നൈട്രിക് ആസിഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. അതൊടൊപ്പം, രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
undefined
ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
രാവിലെ ഓട്സ് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സ് ഉൾപ്പെടുത്തുമ്പോൾ വിശപ്പിനെയോ പോഷകാഹാരത്തെയോ ബാധിക്കാതെ ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് നിങ്ങൾക്ക് കാണാം.
ഒരു ബൗൾ ഓട്‌സ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ഗണ്യമായ ഊർജ്ജം നൽകും. ഓട്‌സിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രാതലിൽ ഓട്സ് സ്മൂത്തിയായോ അല്ലാതെയോ കഴിക്കുക.
ഓട്സ് അവയിൽ കലോറി കുറവും നാരുകൾ കൂടുതലും വിശപ്പ് കുറ്ക്കുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ദിവസവും ഓട്‌സ് കഴിക്കുന്നതിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിലൊന്ന് ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്. ഓട്‌സിലെ ലയിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയിലെ കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നതിലൂടെ എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഓട്സ്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിനുള്ള മികച്ചൊരു ഭക്ഷണം കൂടിയാണ്.
മഞ്ഞപ്പിത്തം പടരുന്നു ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്