
ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല ഉലുവ നല്ലത് മുടിയുടെ ആരോഗ്യത്തിനും ഉലുവ മികച്ചതാണ്. അൽപം കയപ്പാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.
ഉലുവയിലെ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് ഉലുവ എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാം...
ഒന്ന്...
ആദ്യം ഉലുവ നന്നായി കുതിർക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.
രണ്ട്...
ഉലുവയും വെളിച്ചെണ്ണും കലർന്ന മിശ്രിതം മുടിവളർച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയിൽ ചെറുചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഇത് സഹായിക്കും.
മൂന്ന്...
കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കാം. ഇതു മുടി വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നൽകാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.
നാല്...
മൂന്ന് ടേബിൾസ്പൂൺ ഉലുവ തണുത്ത വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. അടുത്തദിവസം രാവിലെ, അവ ഒരു മിക്സറിലിട്ട് നന്നായി അരച്ചെടുത്ത് പേസ്റ്റാക്കി മാറ്റുക. ഇതിലേക്ക് 4 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഉടനീളം പുരട്ടി വയ്ക്കാം. 45 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam