തണ്ണിമത്തനിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും കുടലിനെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഈ ചൂടുകാലത്ത് നിബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് തണ്ണിമത്തൻ. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തൻ വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. തണ്ണിമത്തന്നിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന സംയുക്തം കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യും. വൃക്കയുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തൻ സഹായകമാണ്.
undefined
തണ്ണിമത്തനിൽ 95% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണിമത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനിൽ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
തണ്ണിമത്തനിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും കുടലിനെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. തണ്ണിമത്തനിൽ വളരെ കുറച്ച് കലോറി മാത്രമാണുള്ളത്. അത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും പഴത്തിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ ജലാംശം നൽകുന്നതും യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സിട്രുലിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയതുമാണ്.
അവഗണിക്കരുത് ക്യാൻസറിന്റെ ഈ 10 ലക്ഷണങ്ങൾ