അതിരാവിലെയുള്ള മടുപ്പും സമ്മർദ്ദവും; 'മോണിങ് ആങ്സൈറ്റി'യെക്കുറിച്ച് പറഞ്ഞ് ബെല്ല ഹദീദ്

By Web Team  |  First Published Mar 1, 2023, 7:41 AM IST

ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബെല്ല തന്റെ മാനസികാരോ​ഗ്യത്തെക്കുറിച്ച് പറയുന്നത്. ദിവസം തുടങ്ങുമ്പോൾ തന്നെ തനിക്ക് അനുഭവപ്പെടുന്ന മടുപ്പിനെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമൊക്കെയാണ് ബെല്ല പറയുന്നത്. ഏറ്റവും മോശം മോണിങ് ആങ്സൈറ്റി ദിനങ്ങളിലൂടെയാണ് താൻ കടന്നുപോയിട്ടുള്ളതെന്ന് പറയുകയാണ് ബെല്ല. 


വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ. 

ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. ഇത്തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിട്ടതിനെ കുറിച്ച് പലപ്പോഴും തുറന്നുപറയാറുള്ള താരമാണ് അമേരിക്കൻ സൂപ്പർ മോഡലായ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 26കാരിയായ താരം ഇക്കാര്യം ആദ്യമായി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ മോണിങ് ആങ്സൈറ്റി എന്ന അവസ്ഥയെ താൻ നേരിട്ടത് എങ്ങനെയെന്ന് പങ്കുവയ്ക്കുകയാണ് ബെല്ല. 

Latest Videos

ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബെല്ല തന്റെ മാനസികാരോ​ഗ്യത്തെക്കുറിച്ച് പറയുന്നത്. ദിവസം തുടങ്ങുമ്പോൾ തന്നെ തനിക്ക് അനുഭവപ്പെടുന്ന മടുപ്പിനെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമൊക്കെയാണ് ബെല്ല പറയുന്നത്. ഏറ്റവും മോശം മോണിങ് ആങ്സൈറ്റി ദിനങ്ങളിലൂടെയാണ് താൻ കടന്നുപോയിട്ടുള്ളതെന്ന് പറയുകയാണ് ബെല്ല. രാവിലെ സന്തോഷത്തോടെ എഴുന്നേൽക്കാനും ദൈനംദിന  കാര്യങ്ങൾ ചെയ്യാനുമൊക്കെ ശ്രമിച്ചാലും അമിത ഉത്കണ്ഠ കാരണം തനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ലെന്ന് ബെല്ല പറയുന്നു.

' എന്തൊക്കെ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചാലും ഉത്കണ്ഠ തന്നെ കീഴടക്കുകയും അവ ചെയ്യാൻ കഴിയാതെ വരികയുമാണ്. താൻ എന്തിലൂടെയാണോ കടന്നുപോയത് അത് എല്ലാവരെയും അറിയിക്കാനാണ് ഇപ്പോൾ തുറന്നു പറയുന്നത്'- താരം പറഞ്ഞു. 

സമ്മർദ്ദത്തെ അതിജീവിക്കുന്നതിൽ മെഡിറ്റേഷന് വലിയ പ്രാധാന്യമുണ്ടെന്നും മ്യൂസിക്കൽ മെഡിറ്റേഷനാണ് തന്നെ ഏറ്റവുമധികം സഹായിച്ചതെന്നും ബെല്ല മുമ്പ് പറഞ്ഞിട്ടുണ്ട്. മദ്യം തന്നെ കീഴടക്കിയതിനെക്കുറിച്ചും പിന്നീത് അത്  നിർത്തിയതിനെക്കുറിച്ചുമൊക്കെ ബെല്ല മുമ്പ് പറഞ്ഞിട്ടുണ്ട്.

Also Read: ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

click me!