ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ആയുർവേദ ഔഷധങ്ങൾ

By Web TeamFirst Published Oct 31, 2024, 3:36 PM IST
Highlights

മോശം രക്തയോട്ടം പേശീ വേദന, ദഹനപ്രശ്നങ്ങള്‍, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ് പോലുള്ള പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ആയുർവേദ ഔഷധങ്ങൾ

ശരീരത്തിൻറെ കൃത്യമായ പ്രവർത്തനത്തിന് എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം ആവശ്യമാണ്. ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജനും പോഷണങ്ങളും എത്തിക്കുന്നതിൽ രക്തചംക്രമണം പ്രധാന പങ്ക് വഹിക്കുന്നു. മോശം രക്തയോട്ടം പേശീ വേദന, ദഹനപ്രശ്നങ്ങൾ, മരവിപ്പ്, കൈകാലുകളിൽ തണുപ്പ് പോലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ആയുർവേദ ഔഷധങ്ങൾ

ഒന്ന്

Latest Videos

പുരാതന ആയുർവേദ ഔഷധസസ്യമായ അശ്വഗന്ധ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ ശക്തമായ ആൻറി ഓക്സിഡൻറുകളും ഫ്ലേവനോയ്ഡുകളും നൈട്രിക് ഓക്സൈഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും കോശങ്ങളിലേക്ക് ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

രണ്ട്

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം വഴി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കുർക്കുമിൻ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

മൂന്ന്

വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇതിലെ സജീവ സംയുക്തമായ അല്ലിസിൻ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ആരോഗ്യകരമായ രക്തയോട്ടത്തിനും സഹായിക്കുന്നു.

നാല്

രക്തചംക്രമണം മെച്ചപ്പെടുത്തുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇതിൻ്റെ സജീവ സംയുക്തമായ സിന്നമാൽഡിഹൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കറുവപ്പട്ടയുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കുകയും കോശങ്ങളിലേക്ക് ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച്

സസ്യമായ ബ്രഹ്മി രക്തക്കുഴലുകളുടെ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇതിലെ സജീവ സംയുക്തങ്ങളായ ബാക്കോപാസൈഡുകളും സാപ്പോണിനുകളും രക്തക്കുഴലുകളെ ഫിൽട്ടർ ചെയ്യുകയും നൈട്രിക് ഓക്സൈഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

ആർത്തവ വേദന കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം

 

click me!