ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പാണ് നടി ഛവി മിത്തല്‍ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് നീണ്ട കുറിപ്പ് പങ്കുവച്ചത്. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേക്ക് നീങ്ങിയതും താരം പങ്കുവച്ചിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇപ്പോഴിതാ ക്യാൻസർ രോഗിയെന്ന നിലയ്ക്ക് കടന്നുപോയ മാനസികസംഘർഷങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് ഛവി. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ എന്നു കേൾക്കുമ്പോഴേ പലർക്കും ഭയമാണ്. എന്നാല്‍ തനിക്ക് ഭയമില്ലായിരുന്നു എന്നും പകരം പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ് നോക്കിയതെന്നും ഛവി പറയുന്നു. ഡോക്ടറോട് ക്യാൻസറിനെക്കുറിച്ച് നിരവധി കാര്യങ്ങൾ ചോദിച്ചു. തന്‍റെ ക്യാൻസർ ഏതു വിധമാണെന്നും ഏതു ഘട്ടത്തിലാണെന്നും ഏതു ഗ്രേഡ് ആണെന്നുമൊക്കെ ഡോക്ടർ വിശദമായി പറഞ്ഞുതന്നു. ഏതൊക്കെ ചികിത്സയാണ് വേണ്ടതെന്നും സർജറിയെക്കുറിച്ചും കീമോയെക്കുറിച്ചുമൊക്കെ സംസാരിച്ചു. ചികിത്സയുടെ ഘട്ടങ്ങളെല്ലാം തനിക്ക് തുടക്കത്തില്ലേ വളരെ വ്യക്തമായിരുന്നുവെന്ന് ഛവി പറയുന്നു.
എന്നാൽ തനിക്ക് അറിയേണ്ടിയിരുന്നത് ക്യാൻസർ ചികിത്സയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആയിരുന്നു എന്നും ഛവി പറയുന്നു. ക്യൻസറിനുശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും... വർക്കൗട്ടിനെയും ജിമ്മിനെയും ഇഷ്ടപ്പെടുന്ന തനിക്ക് ക്യാൻസർ ചികിത്സയ്ക്കു ശേഷം അതെല്ലാം നടക്കുമോ എന്നത് ആശങ്കപ്പെടുത്തിയിരുന്നു. രോഗം സുഖപ്പെടാൻ എടുക്കുന്ന സമയത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ചു. ചികിത്സയ്ക്കൊടുവിൽ താനും തന്റെ സ്തനങ്ങളുമൊക്കെ പഴയപടി ഉണ്ടാകുമോ എന്നെല്ലാം ഡോക്ടറോട് ചോദിച്ചിരുന്നുവെന്നും ഛവി പറയുന്നു.
സർജറിക്കുശേഷം പലവിധം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അതിനുശേഷം ആത്മവിശ്വാസം വർധിച്ചുവെന്ന് ഛവി വ്യക്തമാക്കുന്നു. ഏറ്റവും മോശമായതാണ് സംഭവിച്ചത്. അത് കഴിഞ്ഞു എന്ന് വിശ്വസിച്ച് പോസിറ്റീവായി മുന്നോട്ടു പോയി. ആ ആത്മവിശ്വാസവും ഫിറ്റ്നസും ആരോഗ്യകരമായ ഡയറ്റും മാനസിക ആരോഗ്യവുമൊക്കെയാണ് തന്റെ അതിജീവനം വേഗത്തിലാക്കിയതെന്നും ഛവി പറയുന്നു.
Also Read: 'സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്'; സമീറ റെഡ്ഡി പറയുന്നു...