അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

By Web TeamFirst Published Nov 1, 2024, 4:31 PM IST
Highlights

വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സിങ്ക് തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളും ആരോഗ്യമുള്ള മുടിയികളെ നിലനിർത്താൻ അത്യാവശ്യമാണ്. ഈ പോഷകങ്ങളുടെ കുറവുണ്ടാകുമ്പോൾ മുടി പൊട്ടുന്നതിനും കൊഴിയുന്നതിനും ഇടയാക്കും.

എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. വിവിധ ഹെയർ‌ പാക്കുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെന്ന് പരാതി പറയുന്നവർ നമ്മുക്കിടയിലുണ്ട്. അമിതമായ മുടികൊഴിച്ചിലിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

തൈറോയ്ഡ് 

Latest Videos

മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ്. പ്രത്യേകിച്ച് ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം എന്നിവ. മുടി വളർച്ച ഉൾപ്പെടെയുള്ള മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി നിർണായകമാണ്. തൈറോയ്ഡ് ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ അവ മുടി വളർച്ചയുടെ സാധാരണ ഘട്ടങ്ങളെ തടസ്സപ്പെടുത്തുന്നു. ഇത് അമിതമായ കൊഴിച്ചിലിലേക്ക് നയിക്കുന്നു.

പോഷകങ്ങളുടെ കുറവ്

അവശ്യ പോഷകങ്ങൾ ഇല്ലാത്ത ഭക്ഷണക്രമം മുടിയുടെ ശക്തിയെയും വളർച്ചയെയും ബാധിക്കും. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സിങ്ക് തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളും ആരോഗ്യമുള്ള മുടിയികളെ നിലനിർത്താൻ അത്യാവശ്യമാണ്. ഈ പോഷകങ്ങളുടെ കുറവുണ്ടാകുമ്പോൾ മുടി പൊട്ടുന്നതിനും കൊഴിയുന്നതിനും ഇടയാക്കും.

സ്ട്രെസ്

സ്ട്രെസ് എന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു. ശരീരം ശാരീരികമോ വൈകാരികമോ ആയ സമ്മർദ്ദം അനുഭവിക്കുമ്പോൾ അത് ടെലോജൻ എഫ്ലൂവിയം എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം, 

ഹോർമോൺ അസന്തുലിതാവസ്ഥ

ഹോർമോൺ ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചിലിനെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. പ്രത്യേകിച്ച് സ്ത്രീകളിൽ. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള അവസ്ഥകൾ ആൻഡ്രോജൻ, പുരുഷ ഹോർമോണുകളുടെ അമിത ഉൽപാദനത്തിലേക്ക് നയിക്കുന്നു. 

അലോപ്പീസിയ ഏരിയറ്റ

അലോപ്പീസിയ ഏരിയറ്റ പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങൾ കഷണ്ടിയ്ക്കും വ്യാപകമായ മുടി കൊഴിച്ചിലിനും ഇടയാക്കും.

അനീമിയ

ഇരുമ്പിൻ്റെ കുറവ് മൂലം ചുവന്ന രക്താണുക്കളുടെ അഭാവം മൂലമുണ്ടാകുന്ന അനീമിയ, മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട മറ്റൊരു അവസ്ഥയാണ്.  ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുമ്പോൾ തലയോട്ടിയിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്നു. ഇത് മുടികൊഴിച്ചിലിന് ഇടയാക്കും. 

ചി​ല​ത​രം മ​രു​ന്നു​ക​ൾ

ക്യാൻ​സ​ർ ചി​കി​ത്സ​യാ​യ കീ​മോ തെ​റാ​പ്പി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല​ത​രം മ​രു​ന്നു​ക​ൾ, സ​ന്ധി​വാ​തം, ഡി​പ്ര​ഷ​ൻ എ​ന്നി​വ​യ്ക്കു​ള്ള ചി​ല​ത​രം മ​രു​ന്നു​ക​ൾ, രക്തത്തിൻറെ കട്ടി ​കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ, ചി​ല​ത​രം ആ​ൻ​റി​ബ​യോട്ടി​ക്, ആ​ൻ​റി​ഫം​ഗ​ൽ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും മു​ടി​കൊ​ഴി​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്നു. 

ഇവ കഴിച്ചോളൂ, ‌ഹൃദയത്തെ സംരക്ഷിക്കാം

 

 

click me!