എല്ലാ കൂണും കഴിക്കരുത്, അമിതമായാലും പ്രശ്നമാണ്

Published : Apr 24, 2025, 02:57 PM ISTUpdated : Apr 24, 2025, 03:00 PM IST
എല്ലാ കൂണും കഴിക്കരുത്, അമിതമായാലും പ്രശ്നമാണ്

Synopsis

ഷിറ്റേക്ക്, മൈറ്റേക്ക് തുടങ്ങിയ കൂണുകളിൽ  ബീറ്റാ-ഗ്ലൂക്കൻസ് പോലുള്ള സംയുക്തങ്ങൾ  അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും .

രുചിക്ക് മാത്രമല്ല, പോഷകമൂല്യവും ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ കൂണുകൾ സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. എന്നാൽ കൂൺ എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതമാണോ? പലരുടെയും സംശയമാണ്.  

 മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ പ്രശ്നമില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഭക്ഷ്യയോഗ്യമായ കൂണുകൾ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഭാഗമാകാം. എന്നിരുന്നാലും, കൂണിന്റെ തരം, തയ്യാറാക്കുന്ന രീതി എന്നിവയെല്ലാം ദൈനംദിന സുരക്ഷയും ഗുണങ്ങളും നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ദിവസവും കൂൺ കഴിക്കുന്നത് പലതരം ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. പാകം ചെയ്തതും ഭക്ഷ്യയോഗ്യവുമായ കൂൺ ന്യായമായ അളവിൽ (ഒരു ദിവസം ഏകദേശം 100 ഗ്രാം) കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും, ഭാരം നിയന്ത്രിക്കാനും, പോഷക ഉപഭോഗം വർദ്ധിപ്പിക്കാനും സഹായിക്കും. 

ദൈനംദിന ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തയാലുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്

ഷിറ്റേക്ക്, മൈറ്റേക്ക് തുടങ്ങിയ കൂണുകളിൽ  ബീറ്റാ-ഗ്ലൂക്കൻസ് പോലുള്ള സംയുക്തങ്ങൾ  അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. അവ വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ട്

കൂണുകളിൽ കലോറി കുറവാണ്. പക്ഷേ ബി വിറ്റാമിനുകൾ (റൈബോഫ്ലേവിൻ, നിയാസിൻ), പൊട്ടാസ്യം, ചെമ്പ്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്

ചിലതരം കൂണുകൾ, പ്രത്യേകിച്ച് മുത്തുച്ചിപ്പി കൂണുകൾ, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. ഇവയിലെ ഉയർന്ന പൊട്ടാസ്യം അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

നാല്

കൂണിൽ പ്രീബയോട്ടിക് നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

അഞ്ച്

കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ളതിനാൽ കലോറി ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാംസത്തിന് പകരമായി കൂൺ ഉപയോഗിക്കാം.

പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകൾ ഹൃദ്രോ​ഗ സാധ്യത കൂട്ടാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം