തനിക്ക് വയറു വേദനയുണ്ടെന്ന് ആരൊടെങ്കിലും പറഞ്ഞാൽ തന്നെ അത് സ്ത്രീയായത് കൊണ്ടുള്ള ആർത്തവ പ്രശ്നമല്ലേ എന്ന് നിസാരമായി കണ്ടിരുന്നവരാണ് ഏറെയും എന്ന് എയ്മി പറയുന്നു.
കഴിഞ്ഞ വർഷമാണ് അമേരിക്കൻ നടിയും കൊമേഡിയനുമായ എയ്മി ഷൂമർ എൻഡോമെട്രിയോസിസ് എന്ന രോഗം തന്നെ ബാധിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ചികിത്സയും സർജറിയും താരം ചെയ്തിരുന്നു. ഇപ്പോഴിതാ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നു പങ്കുവയ്ക്കുകയാണ് എയ്മി.
തനിക്ക് വയറു വേദനയുണ്ടെന്ന് ആരൊടെങ്കിലും പറഞ്ഞാൽ തന്നെ അത് സ്ത്രീയായത് കൊണ്ടുള്ള ആർത്തവ പ്രശ്നമല്ലേ എന്ന് നിസാരമായി കണ്ടിരുന്നവരാണ് ഏറെയും എന്ന് എയ്മി പറയുന്നു. എന്നാൽ തന്റെ വേദന സാധാരണമല്ല എന്ന് മനസ്സിലാക്കിക്കുക കഠിനമായിരുന്നു എന്നും എയ്മി പറയുന്നു.
ആർത്തവത്തിന്റെ ഒരാഴ്ച്ച മാത്രമല്ല, ജീവിതത്തിലെ ഏറെ ദിവസവും താൻ ആ വേദനയിലൂടെയാണ് കടന്നുപോയിരുന്നതെന്നും എയ്മി പറയുന്നു. ഓവുലേഷന്റെ സമയത്തും വേദന കഠിനമായിരുന്നു. ചികിത്സയ്ക്ക് ശേഷമാണ് തനിക്ക് ആശ്വാസകരമായി തോന്നിയതെന്നും എയ്മി പറയുന്നു.
നിങ്ങൾക്ക് കഠിനമായ ആർത്തവ കാലമാണെങ്കിൽ എൻഡോമെട്രിയോസിസ് ആകാനിടയുണ്ട് എന്നു പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എയ്മി രോഗ വിവരം തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്.
എന്താണ് എന്‍ഡോമെട്രിയോസിസ്?
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും. എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ.
ലക്ഷണങ്ങള്‍...
കഠിനമായ വേദനയോട് കൂടിയ ആര്‍ത്തവം, ആർത്തവം വരുന്നതിന് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, മാറാതെ നിൽക്കുന്ന അടിവയറുവേദന, വന്ധ്യത ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് രോഗമുണ്ടെന്ന് സ്വയം കരുതേണ്ട. ഒരു ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്.
Also Read: സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍