മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

By Web Team  |  First Published Jun 15, 2024, 2:52 PM IST

കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖകാന്തി കൂട്ടുന്നതിന് സഹായിക്കുന്നു. ‌
 


മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു തടയുന്നതിന് സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്

Latest Videos

കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖകാന്തി കൂട്ടുന്നതിന് സഹായിക്കുന്നു. ‌

രണ്ട്

കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാവുന്നതാണ്. മുഖത്തെ കറുപ്പകറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കുന്നു. വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ചർമ്മത്തിൽ ജലംശം അളവ് കൂട്ടുന്നു. 

മൂന്ന്

കറ്റാർവാഴ ജെൽ, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത്  ചർമ്മത്തിൽ പുരട്ടുക. ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു. 

നാല്

സൺ ടാനുക്കളെ നീക്കം ചെയ്യാനുള്ള മറ്റൊരു എളുപ്പമാർഗം കറ്റാർവാഴയും തക്കാളിയും ചേർത്ത് ഉപയോഗിക്കുക എന്നതാണ്. ആന്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ തക്കാളി മുഖത്തെ ടാനുകളെ അകറ്റാൻ സഹായിക്കും.

ഇത് സോനം സ്റ്റൈല്‍ ; കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി സ്കോട്‌ലന്‍ഡില്‍ പിറന്നാളാഘോഷിച്ച് താരം

 

click me!