വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പഴമുണ്ട്

By Web Team  |  First Published Dec 26, 2024, 3:54 PM IST

ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതിൽ ഉയർന്ന ജലാംശം ഉണ്ടെന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നതാണ്. സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


പഴങ്ങൾ പൊതുവേ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. കാരണം ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവും നാരുകളുടെ അളവ് കൂടുതലുമാണ്. 

ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതിൽ ഉയർന്ന ജലാംശം ഉണ്ടെന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു എന്നതാണ്. സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Latest Videos

undefined

100 ഗ്രാം ഡ്രാഗൺ ഫ്രൂട്ടിൽ 57 കലോറിയും 15 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.  പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന ഫൈബർ ഉള്ളടക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതിൽ നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. 

 പഴത്തിലെ ഉയർന്ന നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇതിൽ ഒലിഗോസാക്രറൈഡുകൾ അടങ്ങിയിട്ടുണ്ട്, ഒരു തരം കാർബോഹൈഡ്രേറ്റ്. ഇത് നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതായി ജേർണൽ ഓഫ് കറൻ്റ് റിസർച്ച് ആൻഡ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഡ്രാഗൺ ഫ്രൂട്ടിലെ ഫൈബർ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിന് കുറഞ്ഞ ജിഐ ആണുള്ളത്. ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ഡ്രാഗൺ ഫ്രൂട്ടിൽ ബീറ്റാസയാനിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ലിപിഡ് പ്രൊഫൈൽ നിലനിർത്താനും ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് സ്മൂത്തി, സാലഡ് എന്നിവയിലെല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. 

പ്രമേഹരോ​ഗികൾ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ


 

click me!