Bone Health: എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

By Web Team  |  First Published Sep 7, 2022, 8:32 AM IST

നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെ ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 


എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. 

നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെ ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

രണ്ട്...

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കുട്ടികളില്‍ ഇവ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മൂന്ന്....

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാണ്. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

നാല്...

വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സോയ, ചീസ്, മുട്ട, മത്സ്യം എന്നിവ ഇതിനായി കഴിക്കാം. 

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചാള പോലുള്ള മത്സ്യങ്ങളില്‍ ഇവ അടങ്ങിയിരിക്കുന്നു.

ഏഴ്...

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ മഗ്നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കളായ എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ്, ചീര, മറ്റ് ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

എട്ട്...

എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിങ്കിനു സാധിക്കും. സിങ്ക് ധാരാളമടങ്ങിയ കടൽമത്സ്യങ്ങൾ, പാൽ ഉൽപന്നങ്ങൾ, മുട്ട മുതലായവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഒമ്പത്...

ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ മുട്ട, സോയ, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

click me!