'ഒന്നും കാണാന്‍ പറ്റുന്നില്ല', ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായി; നടി ജാസ്മിൻ ചികിത്സയിൽ

By Web TeamFirst Published Jul 22, 2024, 6:46 PM IST
Highlights

അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ലെൻസുകൾ ധരിച്ചതോടെയാണ് കണ്ണിന് ഗുരുതരമായ പ്രശ്നം ഉണ്ടായതെന്ന് നടി പറയുന്നു. 

കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായെന്ന് വെളിപ്പെടുത്തി ടെലിവിഷൻ നടി ജാസ്മിൻ ഭാസിൻ. ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ദിൽ സേ ദിൽ തക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടിയാണ് ജാസ്മിൻ ഭാസിൻ. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ലെൻസുകൾ ധരിച്ചതോടെയാണ് കണ്ണിന് ഗുരുതരമായ പ്രശ്നം ഉണ്ടായതെന്ന് നടി പറയുന്നു. 

'സ്ഥിരമായി കോണ്‍ടാക്റ്റ്  ലെൻസുകൾ ധരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ജൂലൈ 17-ന്  ദില്ലിയിലെ  പരിപാടിക്കായി തയാറെടുക്കുമ്പോൾ ലെന്‍സ് ധരിച്ചതിന് ശേഷം എന്‍റെ കണ്ണുകൾ വേദനിക്കാൻ തുടങ്ങി, വേദന ക്രമേണ വഷളായി. ഒരു ഡോക്ടറെ സമീപിക്കാൻ തോന്നിയെങ്കിലും, ഏറ്റിരുന്ന പരിപാടി മുഖ്യമായതിനാല്‍ ഡോക്ടറെ കാണാതെ പരിപാടിയില്‍ പങ്കെടുത്തു. തുടർന്ന് ഞാൻ സൺഗ്ലാസ് ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഡോക്ടറുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു. പക്ഷെ പരിപാടി തുടങ്ങി കുറച്ച് സമയത്തിന് ശേഷം എനിക്ക് ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ശേഷം ഡോക്ടറെ കണ്ടപ്പോഴാണ് കണ്ണിന്‍റെ കോർണിയയ്ക്ക് സാരമായ പരിക്ക് സംഭവിച്ചത് എന്ന് മനസിലായത്" - ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍  ജാസ്മിൻ ഭാസിന്‍ പറഞ്ഞു. 

Latest Videos

കണ്ണുകൾക്ക് ബാൻഡേജ് ഇട്ടുവെന്നും താരം പറയുന്നു. അടുത്ത ദിവസം, മുംബൈയിലെത്തി  ചികിത്സ തുടർന്നു. തനിക്ക് ഇപ്പോഴും കണ്ണിൽ നല്ല വേദനയുണ്ടെന്നും താരം പറയുന്നു. 'ഡോക്ടർമാർ പറയുന്നത് അടുത്ത നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, എനിക്കൊന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉറങ്ങാൻ പോലും പാടുപെടുകയാണ്'- ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. 

റെറ്റിനയിൽ ചിത്രങ്ങൾ ഫോക്കസ് ചെയ്യാൻ സഹായിക്കുന്ന കണ്ണിന്‍റെ മുൻഭാഗത്തെ ക്ലിയര്‍ ടിഷ്യുവാണ് കൊറോണ. ഈ സുതാര്യമായ പാളി കാഴ്ച വ്യക്തതയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇതിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുന്നത് കാഴ്ചശക്തിയെ തന്നെ ബാധിക്കും. 

ലക്ഷണങ്ങള്‍: 

പല കാരണങ്ങള്‍ കൊണ്ടും കോർണിയയില്‍ പരിക്ക് ഉണ്ടാകാം. കാഴ്ച മങ്ങുന്നതാണ് കോർണിയയില്‍ പരിക്ക് സംഭവിച്ചതിന്‍റെ  ഒരു സാധാരണ ലക്ഷണം. കണ്ണിൽ എന്തെങ്കിലും ഉണ്ടെന്ന തോന്നലിനൊപ്പം കണ്ണ് വേദനയോ കത്തുന്ന സംവേദനമോ ഉണ്ടാകാം. ലൈറ്റ് സെൻസിറ്റിവിറ്റി, കണ്ണിന് ചുവപ്പ് നിറം, വീർത്ത കണ്‍പോളകൾ, വെള്ളം നിറഞ്ഞ കണ്ണുകൾ എന്നിവ കോർണിയയിലെ പരിക്കിനെ സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങളാണ്.

Also read: പ്രസവാനന്തര വിഷാദം നിസാരമല്ല, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍; ഡോ. മനോജ് വെള്ളനാടിന്‍റെ കുറിപ്പ്

youtubevideo

click me!