ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; നാലിരട്ടി സന്തോഷത്തോടെ കുടുംബം

By Web Team  |  First Published Nov 24, 2023, 1:03 PM IST


നാല് കുട്ടികളും ഒരുമിച്ച് കരയാന്‍ തുടങ്ങുമ്പോള്‍ ആദ്യഘട്ടത്തിലൊക്കെ മുലയൂട്ടല്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായി വരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



റ്റ പ്രസവത്തില്‍ ഇരട്ടകള്‍ ജനിക്കുന്നത് ഇന്ന് അത്ര അസാധാരണമായ കാര്യമല്ല. എന്നാല്‍ നാല് കുട്ടികള്‍ ഒരൊറ്റ പ്രസവത്തില്‍ ജനിക്കുന്നത് അത്യപൂര്‍വ്വവും അസാധാരണവുമാണ്. ബിഹാറിലെ ബക്‌സർ ജില്ലയിലെ നൈനിജോർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചോത്കി നൈനിജോർ ഗ്രാമത്തിലെ ഭരത് യാദവിന്‍റെ ഭാര്യ ജ്ഞാനതി ദേവിയാണ് (32) ഒരേസമയം നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, ജ്ഞാനതി ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയില്‍ വച്ചാണ് ഇവര്‍ നാല് ആണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഭരത് യാദവിന്‍റെ കുടുംബത്തോടൊപ്പം ഗ്രാമവും ഈ സന്തോഷത്തില്‍ പങ്കു ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒറ്റയടിക്ക് ജ്ഞാനതി ദേവിയും ഭർത്താവും ഏഴ് പേരടങ്ങുന്ന ഒരു വലിയ കുടുംബമായി മാറിയിരിക്കുന്നു, നാല് കുട്ടികളുടെ ജനനത്തിന് മുമ്പ് ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി ജനിച്ചിരുന്നു. മൊത്തം അഞ്ച് ആണ്‍ കുട്ടികളാണ് ഇന്ന്  ഭരത് യാദവിന്‍റെ കുടുംബത്തിലുള്ളത്. അമ്മയും കുട്ടികളും സുരക്ഷിതരായിരിക്കുന്നുവെന്ന് ഭരത് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഒരേ സമയം നാല് കുട്ടികളെ പരിചരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും എന്നാല്‍ താനും ഭാര്യയും അത് ഏറെ സന്തോഷത്തോടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !

നാല് കുട്ടികളും ഒരുമിച്ച് കരയാന്‍ തുടങ്ങുമ്പോള്‍ ആദ്യഘട്ടത്തിലൊക്കെ മുലയൂട്ടല്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായി വരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജ്ഞാനതി ദേവി, നാല് കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിസേറിയന്‍ വിജയകരമായതില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഗുജ്ജന്‍ സിംഗ് ഏറെ സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായാണ് ഈ ആശുപത്രിയില്‍ ഒരേ സമയം നാല് കുട്ടികള്‍ ജനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ് 
 

click me!