കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത് .
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റദിവസംകൊണ്ട് സ്വര്ണവിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 66000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയാണ്.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6840 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.
ഇന്ന് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72400 രൂപ നൽകണം. രാജ്യാന്തര സ്വർണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയത്.
രാജ്യാന്തര സ്വർണ്ണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 64,960 രൂപ
മാർച്ച് 14- ഒരു പവൻ സ്വർണത്തിന് 880 രൂപ ഉയർന്നു. വിപണി വില 65,840 രൂപ
മാർച്ച് 15- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 65,760 രൂപ
മാർച്ച് 16- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 65,760 രൂപ
മാർച്ച് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 65,680 രൂപ
മാർച്ച് 18- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 66,000 രൂപ
മാർച്ച് 19- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
മാർച്ച് 20- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 66,480 രൂപ
മാർച്ച് 21- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 66,160 രൂപ
മാർച്ച് 22- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 65,840 രൂപ
മാർച്ച് 23- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 65,840 രൂപ
മാർച്ച് 24- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 65,720 രൂപ
മാർച്ച് 25- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 65,480 രൂപ
മാർച്ച് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 65,560 രൂപ
മാർച്ച് 27- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 65,880 രൂപ
മാർച്ച് 28- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 66,720 രൂപ