ഇന്നലെ വിലയിൽ നേരിയ ഈവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു.
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഈവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഇന്ന് ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സ്വര്ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണ്ണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതോടെ ഡിമാൻഡ് വർധിക്കുന്നതാണ് വില ഉയർത്തിയത്. ഫെഡറൽ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യു എസ് ഫെഡറൽ റിസർവിന്റെ സൂചന സ്വർണവില ഉയർത്താൻ കാരണമായി. സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം നിലനിർത്താൻ സ്വർണം ശേഖരിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും കൂടുതൽ സ്വർണം വാങ്ങിക്കുന്നതായാണ് റിപ്പോർട്ട്.
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ ഉയർന്നു.6840 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 5700 രൂപയായി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഇന്ന് നാല് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. രു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.
മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ
മെയ് 3 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
മെയ് 4 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ
മെയ് 5 - സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ
മെയ് 6 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 - ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 - ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 - ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ
മെയ് 16 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 54280 രൂപ
മെയ് 17 - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 - ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 54720 രൂപ