അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. പവൻ 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1080 രൂപയുടെ വലിയ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,360 രൂപയാണ്.
ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില താഴേക്കാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും, കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസംകൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞത്. വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്.
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7045 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5810 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ
നവംബർ 11 - സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12 - സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബർ 13 - സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ