സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിന് താഴേക്ക്. ശനിയായഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയാണ്.
സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ,സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും പോലുള്ള കാര്യങ്ങളും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നിർണയിക്കുന്നു.
അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ വെള്ളിയാഴ്ച വില വീണ്ടും ഉയർന്നു.യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നത്. എന്നാൽ തുടർന്ന് സ്വർണവില ഇടിയുന്ന പ്രവണതയാണ് ഉള്ളത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7220 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5950 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ
നവംബർ 11 - സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ