മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. വിപണി നിരക്കുകള്‍ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീസ് മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,680 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,480 രൂപയായി. അതേസമയം, വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.
undefined
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 - ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 - ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 52,680 രൂപ