ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680 രൂപയുടെ വമ്പൻ കുതിപ്പ് നടത്തിയ ശേഷമാണു ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്.
വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ വില വീണ്ടും ഉയർന്നു.യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നത്.
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7275 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമ ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ