കൂടാതെ കുറയാതെ സ്വർണവില; ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ

By Web Team  |  First Published Sep 9, 2024, 11:27 AM IST

യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്.  ശനിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. 

യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

Latest Videos

undefined

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6  - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7  - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8  - സ്വർണ വിലയിൽ മാറ്റമില്ല . വിപണി വില 53,440 രൂപ
സെപ്റ്റംബർ 9  - സ്വർണ വിലയിൽ മാറ്റമില്ല . വിപണി വില 53,440 രൂപ

click me!