Gold Rate Today: സ്വര്‍ണവില ഇതെങ്ങോട്ട്? വീണ്ടും 58,000 കടന്നു, ആശങ്കയില്‍ ഉപഭോക്താക്കള്‍

By Web Desk  |  First Published Jan 9, 2025, 9:52 AM IST

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ; ഒരു പവന് ഇന്ന് എത്ര നല്‍കണം?


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്. 

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത്. 

Latest Videos

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5995  രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ

ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ

ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ

ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ

ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 06 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 07 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 08 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ

ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 58,080 രൂപ

 

 

click me!