കഴിഞ്ഞ മാസം സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. 160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.
നേരിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നിരുന്നു. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയരാൻ ഒരു കാരണമാണ്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്
undefined
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56880 രൂപ
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56800 രൂപ