Gold Rate Today: ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം? വിലയിടിവിൽ പ്രതീക്ഷയോടെ ഉപഭോക്താക്കൾ

ആഗോള മാന്ദ്യ ആശങ്കകൾ വന്നതോടുകൂടി  നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം.

Gold Rate Today 06 04 2025

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 2000 രൂപയുടെ കുത്തനെയുള്ള ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസംകൊണ്ടുണ്ടായത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്. 

ആഗോള മാന്ദ്യ ആശങ്കകൾ വന്നതോടുകൂടി  നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം.

Latest Videos

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8310  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102  രൂപയാണ്. 

ഏപ്രിലിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ
ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ
ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ

vuukle one pixel image
click me!