വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. നവംബർ ഒന്ന് മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഒന്നിന് 560 രൂപ കുറഞ്ഞ് വില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. രണ്ടിന് വീണ്ടും 120 രൂപ കുറഞ്ഞു. ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,960 രൂപയാണ്.
വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചനകൾ. ഇതോടെയാണ് വിപണിയിൽ വിലയിൽ ഇടിവ് ഉണ്ടായത്. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്.
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,370 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,075 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 103 രൂപയാണ്
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 4 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ