സ്വർണവില കുറഞ്ഞു. രണ്ട് ദിവസംകൊണ്ട് കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില (Today's Gold Rate) 37,200 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ ഉയർന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്.
undefined
Read Also: ഒരു ദിവസം 4 മില്യണ്‍ കോണ്ടം; ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കള്‍ തിരുവനന്തപുരത്ത്
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 20 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 36760 രൂപ
സെപ്റ്റംബർ 21 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 36640 രൂപ
സെപ്റ്റംബർ 22 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36800 രൂപ
സെപ്റ്റംബർ 23 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37200 രൂപ
സെപ്റ്റംബർ 24 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു വിപണി വില - 36800 രൂപ
സെപ്റ്റംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36800 രൂപ
സെപ്റ്റംബർ 26 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36960 രൂപ
സെപ്റ്റംബർ 27 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 36640 രൂപ
സെപ്റ്റംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36640 രൂപ
സെപ്റ്റംബർ 29 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 37120 രൂപ
സെപ്റ്റംബർ 30 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37320 രൂപ