2025ല്‍ സ്വര്‍ണവില ഉയരുമോ? ആദ്യത്തെ രണ്ടു മാസം വിലയെ സ്വാധീനിക്കുന്നത് ഈ മൂന്നു ഘടകങ്ങള്‍

By Web Desk  |  First Published Jan 1, 2025, 4:07 PM IST

2025ലെ ആദ്യത്തെ രണ്ടു മാസങ്ങള്‍ക്കിടെ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് മൂന്നു ഘടകങ്ങള്‍ ആയിരിക്കും


ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്വര്‍ണ്ണവിലയില്‍ ഏറ്റവുമധികം കുതിപ്പ് ഉണ്ടായ വര്‍ഷമാണ് 2024. സ്വര്‍ണ്ണവിലയില്‍ 26 ശതമാനം വര്‍ദ്ധനയാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. നിരവധി കാരണങ്ങള്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതിന് കാരണമായി. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതും ആഗോള രാഷ്ട്രീയ പ്രതിസന്ധികളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും സ്വര്‍ണ്ണവിലയുടെ കുതിപ്പിലേക്ക് നയിച്ചു. 10 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില ഇതോടെ 80,000 രൂപ വരെ എത്തി.

സ്വര്‍ണ്ണത്തിന്‍റെ 10 വര്‍ഷത്തെ പ്രകടനം 

Latest Videos

കഴിഞ്ഞ 10 വര്‍ഷമായി സ്ഥിരതയുള്ള നേട്ടമാണ് നിക്ഷേപകര്‍ക്ക് സ്വര്‍ണം നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ സ്വര്‍ണ്ണത്തിന്‍റെ  ശരാശരി വാര്‍ഷിക റിട്ടേണ്‍ എട്ടു ശതമാനമാണ്. ഇക്കാലയളവില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി, കോവിഡ് പോലുള്ള മഹാമാരി എന്നിവ ഉണ്ടായിട്ടുപോലും സ്വര്‍ണ്ണം വളര്‍ച്ച രേഖപ്പെടുത്തി. 2023 ല്‍ 13.1 ശതമാനം ആണ് സ്വര്‍ണ്ണത്തിന്‍റെ വാര്‍ഷിക റിട്ടേണ്‍ 

2025ല്‍ സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ എന്ത് മാറ്റം ഉണ്ടാകും ?

2025ലെ ആദ്യത്തെ രണ്ടു മാസങ്ങള്‍ക്കിടെ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് മൂന്നു ഘടകങ്ങള്‍ ആയിരിക്കും. ഈ മാസം അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ നയങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. മറ്റുള്ള രണ്ട് ഘടകങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ആണ് രണ്ടാമത്തെ ഘടകം. റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ പണനയ യോഗത്തിലെ തീരുമാനങ്ങള്‍ ആയിരിക്കും സ്വര്‍ണ്ണത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം. അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് അധികാരമേറ്റ ശേഷം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെക്കുകയാണെങ്കില്‍ സ്വര്‍ണ്ണവില വീണ്ടും ഉയരും

tags
click me!