സ്വർണത്തിന് വിലയിടിയുമോ? സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന, ഇന്ത്യയ്ക്കും പങ്കാളിത്തം

By Web Team  |  First Published Aug 14, 2024, 1:20 PM IST

റിഫൈനറിയുടെ 80 % പങ്കാളിത്തം ഇന്ത്യയിലെ റോസി റോയൽ മിനറൽസ് ലിമിറ്റഡിനും ബാക്കി 20 % ഘാന സെൻട്രൽ ബാങ്കിനുമാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. 



ഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദക രാജ്യമായ ഘാന ആദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്നു.  റോയൽ ഘാന ഗോൾഡ് റിഫൈനറി എന്ന ഈ പുതിയ സ്വർണ ശുദ്ധീകരണ ശാല  ഒരു ദിവസം 400 കിലോഗ്രാം സ്വർണം ശുദ്ധീകരിക്കാൻ ലക്ഷ്യമിടുന്നു, പ്രധാനമായും ചെറുകിട ഖനികളിൽ നിന്ന് ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നിന്നുള്ള സ്വര്‍ണ ശുദ്ധീകരണമാണ് ഈ പുതിയ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രതിവർഷം 4 ദശലക്ഷം ഔൺസ് ഉൽപാദിപ്പിക്കുന്ന ഘാനയുടെ സ്വർണ ഉത്പാദനത്തിന്‍റെ മൂന്നിലൊന്ന് വരുമെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ഗലാംസെ' എന്നറിയപ്പെടുന്ന അനധികൃത ഖനിത്തൊഴിലാളികൾ നിയമവിരുദ്ധമായി ഉൽപ്പാദിപ്പിക്കുന്ന സ്വർണം നിലവില്‍ അനധികൃതമായി രാജ്യത്തിന് പുറത്ത് പോകുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന് വെല്ലുവിളിയായ സ്വർണ കള്ളക്കടത്ത് കുറയ്ക്കുന്നതിൽ ഈ ശുദ്ധീകരണശാലയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഘാന ഗവർണർ ഏണസ്റ്റ് അഡിസൺ പറഞ്ഞു. റിഫൈനറിയുടെ 80 % പങ്കാളിത്തം ഇന്ത്യയിലെ ഗുജറാത്ത് ആസ്ഥാനമായ റോസി റോയൽ മിനറൽസ് ലിമിറ്റഡിനും ബാക്കി 20 % ഘാന സെൻട്രൽ ബാങ്കിനുമാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. 

Latest Videos

undefined

ഒറ്റ അക്കത്തിന് നഷ്ടമായത് 5 കോടിയുടെ ജാക്പോട്ട്, പക്ഷേ, അടുത്ത ദിവസം അടിച്ചത് അതുക്കും മേലെ

ഘാനയിലെ അനധികൃത ചെറുകിട സ്വർണ ഖനനം ഔപചാരികമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് പുതിയ സ്വര്‍‌ണ ശുദ്ധീകരണ ശാല. ഘാനയുടെ വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ 2021 ൽ ആരംഭിച്ച പരിപാടിയുടെ ഭാഗമായി ചെറുകിട ഖനിത്തൊഴിലാളികളിൽ നിന്ന് ഘാന സെൻട്രൽ ബാങ്ക് 5 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം വാങ്ങിയതായും അഡിസൺ കൂട്ടിച്ചേര്‍ത്തു. 

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

'ഗോൾഡ് കോസ്റ്റ്' എന്ന് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ അറിയപ്പെട്ടിരുന്ന ഘാനയുടെ സ്വർണ ഖനന ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. വലിയ സ്വർണ നിക്ഷേപം ഉണ്ടെങ്കിലും അനധികൃത ഖനന മാഫിയയുടെ ശക്തമായ ഇടപെടലിലൂടെ ഘാനയുടെ സ്വര്‍ണ നിക്ഷേപത്തിന്‍റെ വലിയൊരു പങ്ക് സര്‍ക്കാറിന് ലഭിക്കാതെ അതിര്‍ത്തി കടക്കുന്നു. പുതിയ ശുദ്ധീകരണ ശാല വരുന്നതോടെ ഈ അനധികൃത ഒഴുക്കിന് തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഘാന. അതേസമയം ഘാനയുടെ പുതിയ നീക്കം ആഗോള സ്വര്‍ണ വിലയില്‍ പ്രതിഫലിക്കില്ലെങ്കിലും രാജ്യത്തിന്‍റെ വിദേശ നാണയ ശേഖരം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. 

അടി കൊണ്ട് പുളയുന്ന മുതിര്‍ന്ന കുട്ടികള്‍; ചൂരൽ കൊണ്ട് ചന്തിക്ക് അടിച്ച് പ്രിൻസിപ്പൽ; റീയൂണിയന്‍ വീഡിയോ വൈറൽ
 

click me!