നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കാനും സാമ്പത്തിക അപകടങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കാനും ശ്രമിക്കുമ്പോൾ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കാം. എന്നാൽ സ്വർണ നിക്ഷേപത്തെ കുറിച്ച് അറിഞ്ഞ ശേഷം മാത്രം നിക്ഷേപിക്കുക.
നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവർ പരിഗണിക്കുന്ന ഒന്നായിരിക്കും സ്വർണ നിക്ഷേപം. പ്രത്യേകിച്ച് യുവതലമുറ. കാരണം നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കാനും സാമ്പത്തിക അപകടങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കാനും ശ്രമിക്കുമ്പോൾ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കാം. എന്നാൽ സ്വർണ നിക്ഷേപത്തെ കുറിച്ച് അറിഞ്ഞ ശേഷം മാത്രം നിക്ഷേപിക്കുക.
സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുമ്പോൾ നസ്സിൽ സൂക്ഷിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇതാ:
undefined
1. നിക്ഷേപ ലക്ഷ്യങ്ങൾ മനസ്സിലാക്കുക
സ്വർണ്ണ നിക്ഷേപ ലോകത്തേക്ക് ചുവടുവെക്കുന്നതിന് മുമ്പ് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ മനസിലാക്കിയിരിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കണം. എങ്കിൽ മാത്രമേ ഏത് തരത്തിലുള്ള സ്വർണ്ണ നിക്ഷേപമാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് മനസിലാക്കാൻ സാധിക്കൂ.
2. വൈവിധ്യവൽക്കരണം പ്രധാനമാണ്
സ്വർണത്തിൽ നിക്ഷേപിക്കുന്നത് മികച്ച തീരുമാനം ആണെങ്കിലും അപകടസാധ്യത കുറയ്ക്കുന്നതിന് നിക്ഷേപങ്ങളിൽ വൈവിധ്യം ആവശ്യമാണ്. സ്റ്റോക്കുകൾ, ബോണ്ടുകൾ, പ്രോപ്പർട്ടി, ക്യാഷ് ഇക്വിവലൻ്റുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നിക്ഷേപിക്കുക. ഈ വൈവിധ്യവൽക്കരണത്തിലൂടെ വിപണിയിലെ മാറ്റങ്ങളിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തെ സംരക്ഷിക്കാം സാധിക്കും.
3. ഏത് സ്വർണ നിക്ഷേപം വേണമെന്ന് തെരഞ്ഞെടുക്കുക
ഇടിഎഫുകൾ, ഭൗതിക സ്വർണ്ണം, ഡിജിറ്റൽ ഗോൾഡ് തുടങ്ങി നിരവധി മാർഗത്തിലൂടെ സ്വർണത്തിൽ നിക്ഷേപിക്കാം എല്ലാ തരത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഭൗതിക സ്വർണ്ണം യഥാർത്ഥ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അത് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. ഏറ്റവും മികച്ച തരത്തിലുള്ള സ്വർണ്ണ നിക്ഷേപം തീരുമാനിക്കുമ്പോൾ, നിങ്ങളുടെ മുൻഗണനകളും അപകട സാധ്യതകളും കണക്കിലെടുക്കുക.
4. സമയം
സ്വർണം വാങ്ങുമ്പോൾ, മറ്റ് നിക്ഷേപങ്ങളെപ്പോലെ സമയം പ്രധാനമാണ്. വിപണിയുടെ അവസ്ഥ, അതായത്, ഉത്സവങ്ങൾ, പ്രത്യേക അവസരങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം സ്വർണ്ണ വിലയെ ബാധിക്കും. ഇത് വിലയിരുത്തിയ ശേഷം മാത്രം സ്വർണം വാങ്ങുക.
5. ചെലവുകളും അപകടസാധ്യതകളും മനസിലാക്കുക
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിലെ ചെലവുകളും അപകടങ്ങളും മനസിലാക്കണം. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നുണ്ടെങ്കിലും, ഇതിലും അപകടങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.