Nandini Gupta
ഫെമിന മിസ് ഇന്ത്യ വേൾഡായി തിരഞ്ഞെടുക്കപ്പെട്ട നന്ദിനിയുടെ മാതാപിതാക്കൾ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ മത്സര പരിക്ഷാ പരിശീലന ഹബ്ബാണ് കോട്ട. നന്ദിനി ബിസിനസ് മാനേജ്‌മെന്റ് ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
Nandini Gupta
മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്റോര്‍ സ്‌റ്റേഡിയത്തിലാണ് 59ാമത് മിസ് ഇന്ത്യ മത്സരം നടന്നത്. ഗംഭീര ഗ്രാന്‍ഡ് ഫൈനലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം ഫിനാലെയ്ക്കായി എത്തിയിരുന്നത്.
Nandini Gupta
ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി. മുന്‍ ജേതാക്കളുടെ പെര്‍ഫോമന്‍സുകളും സ്‌റ്റേജില്‍ അരങ്ങേറി.
Nandini Gupta
മുൻ ജേതാക്കളായ സിനി ഷെട്ടി, റൂബൽ ഷെഖാവത്, ഷിനതാ ചൗഹാൻ, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമൻ റാവു, ശിവാനി ജാദവ് എന്നിവർ ചേർന്ന് അവതരിപ്പിച്ച മറ്റൊരു പ്രകടനമാണ് ഫിനാലെയ്ക്ക് കൊഴുപ്പേക്കിയത്.