Miss World 2021 karolina bielawska : ലോകസുന്ദരിപ്പട്ടം പോളണ്ടുകാരി കരോലിന ബീലാവസ്കയ്ക്ക്; ചിത്രങ്ങൾ

First Published | Mar 18, 2022, 10:44 AM IST

പോളണ്ടിന്റെ കരോലിന ബിലാവ്സ്‌ക 2021 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസിനെ പ്രതിനിധാനം ചെയ്ത ഇന്ത്യൻ വംശജ ശ്രീ സെയ്നിയാണ് ഫസ്റ്റ് റണ്ണറപ്പ്. യുഎസ്എ, ഇന്തോനേഷ്യ, മെക്സിക്കോ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളിലെ സുന്ദരികളെ തോല്‍പ്പിച്ചാണ് അവര്‍ കിരീടം ചൂടിയത്. 

miss world

ഹെെദരാബാദ് സ്വദേശിനിയായ മാനസ വാരാണസിയാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതു. മിസ് വേള്‍ഡ് 2019 ജമൈക്കയുടെ ടോണി-ആന്‍ സിംഗ് തന്റെ പിന്‍ഗാമിയെ ഫൈനലില്‍ കിരീടമണിയിച്ചു. 

miss world

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിസ് വേള്‍ഡ് ഫൈനല്‍ ആഗോളതലത്തില്‍ 100-ലധികം രാജ്യങ്ങളിലാണ് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. 


miss world

കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബറിലെ ഫൈനല്‍ മാറ്റിവയ്‌ക്കേണ്ടിവന്നതിന് ശേഷം 40 സെമി ഫൈനലിസ്റ്റുകള്‍ പ്യൂര്‍ട്ടോ റിക്കോയില്‍ തിരിച്ചെത്തുകയായിരുന്നു.

miss world

കരോലിന ബിലാവ്സ്‌ക 2021ലെ ലോകസുന്ദരി കിരീടം ചൂടിയതിന് ശേഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. നീന്തലും സ്‌കൂബാ ഡൈവിംഗും ടെന്നീസും ബാഡ്മിന്റണും കളിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് കരോലിന പറയുന്നു.

miss world

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്‍പര്യപ്പെടുന്ന കരോലിന എല്ലാ ഞായറാഴ്ചയും ലോഡ്‌സില്‍ ആവശ്യമുള്ള 300 പേര്‍ക്ക് ചൂടുള്ള ഭക്ഷണം, ഭക്ഷണ പാക്കേജുകള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, മാസ്‌കുകള്‍, നിയമോപദേശം, പ്രൊഫഷണല്‍ വൈദ്യസഹായം എന്നിവ നല്‍കുന്നു. 

miss world

കരോലിന ബിലാവ്സ്‌കയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 40.9 കെ ഫോളോവേഴ്സുമുണ്ട്. ഇന്‍സ്റ്റാഗ്രാം ബയോ യാത്ര ഇഷ്ടപ്പെടുന്ന ഒരാളായി വിശേഷിപ്പിക്കുന്നു. വിവിധ ഫോട്ടോഷൂട്ടും താരം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
 

Latest Videos

click me!