'വണ്ണം വളരെ പെട്ടെന്ന് കുറഞ്ഞു'; ഈ ഡയറ്റ് ആരും അനുകരിക്കരുതെന്ന് ​ഗായിക എല്ലി

First Published | May 20, 2020, 12:05 PM IST

ശരീരഭാരം കുറയ്ക്കാൻ അൽപം കടന്ന ഡയറ്റാണ് ഗായിക എല്ലി ഗൗള്‍ഡിങ് പരീക്ഷിച്ചത്. അധികമാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലുള്ള ഡയറ്റാണ് എല്ലിയുടെ ഭാരം കുറച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഈ ഡയറ്റ് പിന്തുടർന്നതെന്ന് എല്ലി പറയുന്നു.

ഭക്ഷണം കഴിച്ച് തന്നെയാണ് ശരീരഭാരം കുറച്ചത്. വെള്ളവും ജ്യൂസുമായിരുന്നു പ്രധാനമായി ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്. അത് കൊണ്ടാണ് ശരീരഭാരം കുറഞ്ഞത്. ഇത് കഴിച്ചിരുന്നപ്പോൾ അസ്വസ്ഥകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വയര്‍ എരിച്ചിലും വീര്‍ത്ത അവസ്ഥയും ഇല്ലാതായെന്ന് എല്ലി പറയുന്നു.
വെള്ളം കുടിച്ച് കഴിയുന്ന ദിവസത്തിന് മുമ്പും ശേഷവും ധാരാളം പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുമെന്ന് ഉറപ്പുവരുത്താറുണ്ട്. ഇലക്ട്രോലൈറ്റ് ഡ്രിങ്കും ധാരാളം വെള്ളവും കുടിക്കുമായിരുന്നു.

കൃത്യമായ ഇടവേളയ്ക്കനുസരിച്ച് ഫാസ്റ്റ് ചെയ്യുന്നത് ദഹനപ്രക്രിയയെ സഹായിക്കുമെന്നാണ് താരം പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ ഡയറ്റിന് സാധിക്കുമെന്നാണ് എല്ലി‌യുടെ അഭിപ്രായം.
ക്യത്യമായ ഡയറ്റ് ചെയ്താൽ ഭാരം വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാനാകും. പലരും വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നുണ്ടെങ്കിലും അതിന് ശേഷം അമിത അളവിൽ ഭക്ഷണം കഴിക്കുന്നതാണ് ഭാരം കുറയാത്തതിന് മറ്റൊരു കാരണമെന്നും എല്ലി പറഞ്ഞു.
ഈ ഡയറ്റ് ഡോക്ടറുടെ നിർദേശത്തോടെയാണ് പിന്തുടര്‍ന്നതെന്നും ആരും ഇത് അനുകരിക്കരുതെന്നും എല്ലി പറയുന്നുണ്ട്. ഏതാണ്ട് നാല്‍പത് മണിക്കൂറോളം വെള്ളമല്ലാതെ മറ്റൊന്നും കഴിക്കാതെ ഡയറ്റ് ചെയ്യാറുണ്ടെന്നും എല്ലി പറയുന്നു.

Latest Videos

click me!