ടിക്ക് ടോക്ക് ഉയരങ്ങളിലേക്ക്, ഡൗണ്‍ലോഡ് 2 ബില്യണ്‍; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

First Published | May 2, 2020, 8:51 AM IST

കൊറോണ കാലത്ത് ആളുകള്‍ വീടുകളില്‍ ഒതുങ്ങിയതോടെ ഗുണകരമായത് ടിക്ക് ടോക്കിന്. ഈ ആപ്ലിക്കേഷന്‍ മുമ്പെങ്ങുമില്ലാത്തവിധമാണ് ലോക്ക്ഡൗണ്‍ കാലത്ത് വളര്‍ന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പ് സ്‌റ്റോറില്‍ നിന്നും പ്ലേ സ്‌റ്റോറില്‍ നിന്നും ടിക് ടോക്ക് 2 ബില്ല്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്തു.

സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ന്റെ ആദ്യ പാദത്തില്‍ 1.5 ബില്യണ്‍ മാര്‍ക്കിനെ മറികടന്ന് ടിക്ക് ടോക്ക് ഉടന്‍ തന്നെ 2 ബില്ല്യണ്‍ കടന്നിരിക്കുന്നു. 2 ബില്യനില്‍ 611 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമാണ് ടിക് ടോക്കിന്റെ ജനപ്രീതി വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആളുകള്‍ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ടിക്ക് ടോക്കിനുണ്ട്, ചൈനയും യുഎസും തൊട്ടുപിന്നിലുണ്ട്. ചൈന ആസ്ഥാനമായുള്ള കമ്പനിയാണ് ടിക് ടോക്ക് വികസിപ്പിച്ചെടുത്തത് എന്നത് അതിശയകരമാണ്, പക്ഷേ ചൈനയേക്കാള്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ട്.

ടിക് ടോക്ക് ഇന്‍സ്റ്റാളുകളുടെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യമായ ഇന്ത്യയില്‍ ഇന്നുവരെ 611 ദശലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നിരിക്കുന്നു. ഇത് മൊത്തം ഡൗണ്‍ലോഡുകളുടെ ഏകദേശം 30.3 ശതമാനം വരും. ഇന്‍സ്റ്റാളുകളില്‍ ചൈന രണ്ടാം സ്ഥാനത്താണ്, ഇന്നുവരെ 196.6 ദശലക്ഷം പേര്‍. 9.7 ശതമാനം. 165 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ അല്ലെങ്കില്‍ 8.2 ശതമാനം ഡൗണ്‍ലോഡുകളുമായി അമേരിക്കയാണ് മൂന്നാമത്.
ടിക് ടോക്കിന് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി ഉണ്ടായിരുന്നിട്ടും, ആപ്ലിക്കേഷന്‍ പലതവണ നിരോധിച്ചിരുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിനും അശ്ലീല ഉള്ളടക്കത്തിനും മറ്റ് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ക്കും ആപ്ലിക്കേഷന്‍ തുറന്നുകാട്ടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് നിരോധനത്തിന്റെ വക്കിലായിരുന്നു.
ആപ്ലിക്കേഷനിലെ നിലവിലുള്ള അനുചിതമായ ഉള്ളടക്കം നീക്കംചെയ്തുവെന്നു ടിക് ടോക്ക് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് നിരോധനം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനപ്രീതി കുതിച്ചു കയറിയത്.

Latest Videos

click me!